ആര് ഭരിക്കും തദ്ദേശം?.. ഫലമറിയാന്‍ നിമിഷങ്ങള്‍ മാത്രം; വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നു

ആര് ഭരിക്കും തദ്ദേശം?.. ഫലമറിയാന്‍ നിമിഷങ്ങള്‍ മാത്രം; വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ടിന് തുടങ്ങും. 8.30 ന് ആദ്യ ഫലസൂചന അറിയാം.

ഉച്ചയ്ക്ക് രണ്ടോടെ വോട്ടെണ്ണല്‍ ഏതാണ്ട് പൂര്‍ത്തിയാകും. സംസ്ഥാനത്താകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ TREND എന്ന വെബ്‌സൈറ്റിലൂടെ വോട്ടെണ്ണല്‍ പുരോഗതി അപ്പപ്പോള്‍ അറിയാന്‍ സാധിക്കും.

ആദ്യം പോസ്റ്റല്‍ ബാലറ്റുകളും തുടര്‍ന്ന് വോട്ടിങ് മെഷീനുകളിലെ വോട്ടുകളും എണ്ണും. ജില്ലാ പഞ്ചായത്തിന്റെ തപാല്‍ വോട്ടുകള്‍ അതത് ജില്ലാ കളക്ടറേറ്റുകളില്‍ എണ്ണും. തിരഞ്ഞെടുപ്പ് വിജയാഹ്‌ളാദ പ്രകടനങ്ങളില്‍ മിതത്വം പാലിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ എ. ഷാജഹാന്‍ അറിയിച്ചു. ഡിസംബര്‍ 18 വരെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.