യുഡിഎഫ് തരംഗത്തില്‍ എല്‍ഡിഎഫിന് തിരിച്ചടി; തിരുവനന്തപുരത്ത് എന്‍ഡിഎ മുന്നേറ്റം

യുഡിഎഫ് തരംഗത്തില്‍ എല്‍ഡിഎഫിന്  തിരിച്ചടി; തിരുവനന്തപുരത്ത് എന്‍ഡിഎ മുന്നേറ്റം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വരുമ്പോള്‍ കോര്‍പറേഷനുകളില്‍ യുഡിഎഫിന് വന്‍ മുന്നേറ്റം. പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് നേരിയ മുന്നേറ്റമുണ്ട്. തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎ മുന്നിലാണ്.

കോഴിക്കോട് കോര്‍പറേഷനില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. മറ്റു കോര്‍പറേഷനുകളില്‍ യുഡിഎഫിന്റെ വന്‍ മുന്നേറ്റമാണ് കാണുന്നത്. ജില്ലാ പഞ്ചായത്തില്‍ എട്ടിടങ്ങളില്‍ യുഡിഎഫ് മുന്നേറ്റമാണ്. എല്‍ഡിഎഫ് ആറില്‍ ലീഡ് ചെയ്യുന്നു.

മുനിസിപ്പാലിറ്റികളില്‍ യുഡിഎഫ് 51, എല്‍ഡിഎഫ് 27, എന്‍ഡിഎ 3. ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് 61, യുഡിഎഫ് 71, എന്‍ഡിഎ 2. ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് 404, എല്‍ഡിഎഫ് 368, എന്‍ഡിഎ 26.

തിരുവനന്തപുരം കോര്‍പറേഷന്‍ ശാസ്തമംഗലം വാര്‍ഡില്‍ മുന്‍ ഡിജിപിയും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ ആര്‍.ശ്രീലേഖ വിജയിച്ചു. കവടിയാറില്‍ കെ.എസ്.ശബരീനാഥന്‍ വിജയിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.