മൂന്നാര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ പേരുകൊണ്ട് ശ്രദ്ധേയയായ ബിജെപി സ്ഥാനാര്‍ത്ഥി സോണിയ ഗാന്ധി മൂന്നാറില്‍ തോറ്റു.
കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാല്‍ ഗ്രാമ പഞ്ചായത്തിലെ 16-ാം വാര്‍ഡായ നല്ലതണ്ണിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വളര്‍മതിയോടാണ് സോണിയയുടെ പരാജയം. മഞ്ജുള രമേശായിരുന്നു യു.ഡി.എഫിന്റെ സ്ഥാനാര്‍ഥി.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന ദുരൈരാജിന്റെ മകളാണ് സോണിയ ഗാന്ധി. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയോടുള്ള ഇഷ്ടം കൊണ്ടാണ് അദേഹം അന്ന് മകള്‍ക്ക് ഈ പേര് നല്‍കിയത്.
ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയായ സുഭാഷിനെ വിവാഹം കഴിച്ചതിന് ശേഷം സോണിയ ഗാന്ധി ബിജെപിയില്‍ ചേരുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.