'ജയം വിനയത്തോടെ സ്വീകരിച്ച് ജനങ്ങളുടെ ദാസന്മാരായി പ്രവര്‍ത്തിക്കും'; യുഡിഎഫിന്റെ മിന്നും വിജയത്തിന് നന്ദി പറഞ്ഞ് സണ്ണി ജോസഫ്

'ജയം വിനയത്തോടെ സ്വീകരിച്ച് ജനങ്ങളുടെ ദാസന്മാരായി പ്രവര്‍ത്തിക്കും'; യുഡിഎഫിന്റെ മിന്നും വിജയത്തിന് നന്ദി പറഞ്ഞ് സണ്ണി ജോസഫ്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മിന്നുംവിജയത്തിന് നന്ദിപറഞ്ഞ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. കേന്ദ്ര നേതൃത്വത്തിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും കൂട്ടായ ശ്രമത്തിന്റെ ഫലമാണ് ഈ വിജയമെന്ന് അദേഹം പറഞ്ഞു.

വിജയം പ്രതീക്ഷിച്ചിരുന്നെന്നും ഇതിന് വേണ്ടിയിട്ടുള്ള തയ്യാറെടുപ്പുകള്‍ നേരത്തെ തുടങ്ങിയിരുന്നെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സംഘടിപ്പിച്ച സമര സംഗമങ്ങള്‍ വിജയത്തിന് മുതല്‍ക്കൂട്ടായി. കെപിസിസി നടത്തിയ സംഘടനാ പരമായ മാറ്റങ്ങള്‍, വാര്‍ഡ് തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍, ജനങ്ങളുമായി ബന്ധപ്പെട്ട പ്രധാന സമരവിഷയങ്ങള്‍ എന്നിങ്ങനെ കോണ്‍ഗ്രസ് നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നെന്നും അദേഹം പറഞ്ഞു.

സര്‍ക്കാര്‍ തിരഞ്ഞെടുപ്പിന് മുമ്പായി പ്രതിപക്ഷത്തിന്റെ ശ്രദ്ധതിരിച്ചുകൊണ്ട് വാര്‍ഡുകള്‍ അശാസ്ത്രീയമായി വെട്ടിമുറിക്കാനുള്ള ഭേദഗതി ബില്‍ പാസാക്കിയിരുന്നു. വോട്ടര്‍ പട്ടികയില്‍ ഒരുപാട് അനര്‍ഹരെ പട്ടികയില്‍ ചേര്‍ത്തു. ഒരുപാട് ഇരട്ട വോട്ടുകള്‍ ഉണ്ടായിരുന്നു. എന്നിട്ടും സജീവമായ കോണ്‍ഗ്രസ് നേതൃത്വ പങ്കാളിത്തത്തിന് ജനങ്ങള്‍ സമ്മാനിച്ച വിജയമാണിതെന്നും അദേഹം പറഞ്ഞു.

അതേപോലെ തിരുവനന്തപുരത്തെ ബിജെപിയുടെ വളര്‍ച്ച പോലുള്ള വിഷയങ്ങളെ ഗൗരവത്തോടെ കാണുന്നുണ്ടെന്നും വിജയം വിനയത്തോടെ സ്വീകരിച്ച് ജനങ്ങളുടെ ദാസന്മാരായി പ്രവര്‍ത്തിക്കുമെന്നും അദേഹം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.