തപാല്‍ സേവനങ്ങള്‍ ഇനി വേറെ ലെവല്‍; കേരളത്തിലെ ആദ്യ 'ജെന്‍-സി' പോസ്റ്റ് ഓഫീസ് കോട്ടയം സി.എം.എസ് കോളജില്‍ തുറന്നു

തപാല്‍ സേവനങ്ങള്‍ ഇനി വേറെ ലെവല്‍; കേരളത്തിലെ ആദ്യ 'ജെന്‍-സി' പോസ്റ്റ് ഓഫീസ് കോട്ടയം സി.എം.എസ് കോളജില്‍ തുറന്നു

കോട്ടയം: തപാല്‍ സേവനങ്ങളെ പുതിയ തലമുറയുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ ആദ്യത്തെ 'ജെന്‍-സെഡ്' (Gen Z) പോസ്റ്റ് ഓഫീസ് എക്സ്റ്റന്‍ഷന്‍ കൗണ്ടര്‍ കോട്ടയം സി.എം.എസ് കോളജില്‍ പ്രവര്‍ത്തനം തുടങ്ങി. കേരള സെന്‍ട്രല്‍ റീജിയണ്‍ ഡയറക്ടര്‍ പോസ്റ്റല്‍ സര്‍വീസസ് (ഡിപിഎസ്) എന്‍.ആര്‍. ഗിരി ഉദ്ഘാടനം ചെയ്തു.

'വിദ്യാര്‍ഥികളാല്‍, വിദ്യാര്‍ഥികള്‍ക്ക് വേണ്ടി, വിദ്യാര്‍ഥികളുടെ' എന്ന അടിസ്ഥാന തത്വത്തില്‍ രൂപകല്‍പ്പന ചെയ്ത ഈ പോസ്റ്റല്‍ കൗണ്ടര്‍, സി.എം.എസ് കോളജ് വിദ്യാര്‍ഥികളും ഇന്ത്യ പോസ്റ്റ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ആസൂത്രണം ചെയ്തത്.

പുതിയ തലമുറയ്ക്ക് അനുയോജ്യമായ, ഊര്‍ജസ്വലവും പ്രകൃതി സൗഹൃദവുമായ രൂപകല്‍പ്പനയാണ് ഈ പോസ്റ്റല്‍ എക്സ്റ്റന്‍ഷന്‍ കൗണ്ടറിനുള്ളത്. ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ഏരിയകള്‍ സമന്വയിപ്പിച്ച് ഒരു വര്‍ക്ക് കഫേ, ഗ്രീന്‍ കോര്‍ണര്‍, കമ്മ്യൂണിറ്റി ഹബ്ബ് എന്നിവയായി പ്രവര്‍ത്തിക്കും.

പുല്‍ത്തകിടിക്ക് സമാനമായ ക്രമീകരണങ്ങളോടു കൂടിയ ഇരിപ്പിടങ്ങളും ഒരു വെര്‍ട്ടിക്കല്‍ ഗാര്‍ഡനും ഇവിടെയുണ്ട്. ലാപ്‌ടോപ്പുകള്‍ക്കും മൊബൈല്‍ ഉപകരണങ്ങള്‍ക്കുമായി ചാര്‍ജിങ് പോയിന്റുകള്‍ സജ്ജീകരിച്ചിട്ടുള്ള 'വര്‍ക്ക് ഫ്രണ്ട്ലി' കൗണ്ടര്‍ ലെഡ്ജ് മറ്റൊരു പ്രത്യേകതയാണ്.

പുസ്തകങ്ങളും ബോര്‍ഡ് ഗെയിമുകളും ഉള്‍പ്പെടുന്ന ഷെല്‍ഫ്, ശാന്തമായി വായനയ്ക്ക് സൗകര്യമുള്ള ഉള്‍ഭാഗം, പാക്കേജങ് മെറ്റീരിയലുകള്‍, 'മൈസ്റ്റാമ്പ്' പ്രിന്റര്‍ എന്നിവയോട് കൂടിയ ബുക്കിംഗ് കൗണ്ടര്‍ എന്നിവയുമുണ്ട്.

ഈ ജെന്‍-സി ശൈലിയിലുള്ള എക്സ്റ്റന്‍ഷന്‍ കൗണ്ടര്‍ ഒരു സേവന കേന്ദ്രം എന്നതിലുപരി ഒരു വര്‍ക്ക് പ്ലെയ്‌സ്്, മീറ്റിങ് പ്ലെയ്‌സ്്, ക്രിയേറ്റീവ് ഹബ്ബ്, റിലാക്‌സേഷന്‍ സോണ്‍, കമ്മ്യൂണിറ്റി കോര്‍ണര്‍ എന്നീ നിലകളില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.