മലപ്പുറം: ആകാശത്ത് നിന്ന് കൂറ്റന്‍ ഐസ് പാളി വീടിന് മുകളിലേക്ക് പതിച്ചതിന്റെ ആശങ്കയിലാണ് മലപ്പുറം ജില്ലയിലെ കാളികാവ് ഗ്രാമം. സംഭവത്തെ തുടര്‍ന്ന് വീടിന് ചെറിയ കേടുപാടുകളും സംഭവിച്ചു.
കാളികാവ് മമ്പാട്ടുമൂലയിലെ ഓട്ടോ ഡ്രൈവര്‍ കൊമ്പന്‍ ഉമ്മറിന്റെ വീടിന് മുകളിലാണ് തിങ്കളാഴ്ച കൂറ്റന്‍ ഐസ് പാളി വീണത്. മഴക്കാലത്ത് ആലിപ്പഴം വീഴുന്നത് കണ്ടിട്ടുണ്ടെങ്കിലും ഇതുപോലൊരു സംഭവം അത്ഭുതമുണ്ടാക്കിയതായി ഉമ്മറിന്റെ ബന്ധുക്കള്‍ പറയുന്നു.
ചതുരാകൃതിയിലുള്ള 'ഐസ് ക്യൂബുകള്‍' ആകാശത്ത് സ്വാഭാവികമായി രൂപപ്പെടുന്നില്ലെന്ന് ശാസ്ത്രീയ പഠനങ്ങള്‍ വിശദീകരിക്കുന്നു. ആകാശത്ത് നിന്ന് വീഴുന്ന എല്ലാത്തരം ഐസുകളും താപനില മരവിപ്പിക്കുന്നതിലും താഴെ (0°C അല്ലെങ്കില്‍ 32°F) മേഘങ്ങളില്‍ നിന്നാണ് ഉത്ഭവിക്കുന്നത് എന്നതാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
എന്നാല്‍ സംഭവം ഔദ്യോഗികമായി ഇനിയും സ്ഥിരീകരിച്ചിട്ടില്ല. പറയുന്നത് പോലെയൊരു കാര്യം സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് അത്ഭുത പ്രതിഭാസമാണെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രതികരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.