ന്യൂഡല്‍ഹി: ഇന്‍ഡിഗോക്കെതിരെ നടപടിയുമായി വ്യോമയാന മന്ത്രാലയം. പത്ത് ശതമാനം ഇന്‍ഡിഗോ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കും. മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ഇന്‍ഡിഗോയ്ക്ക് നിര്‍ദേശം നല്‍കിയെന്നും കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു അറിയിച്ചു.
ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സണ്‍ വ്യോമയാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു കേന്ദ്ര മന്ത്രിയുടെ ട്വീറ്റ്. അമിത നിരക്ക് വര്‍ധന തടയണം എന്നതടക്കമുള്ള നിര്‍ദേശങ്ങളില്‍ ഒരിളവും ഇന്‍ഡിഗോയ്ക്ക് നല്‍കില്ലെന്നും മന്ത്രി വ്യക്തമാക്കി. പൈലറ്റുമാരുടെ വിശ്രമ സമയത്തിനുള്ള ചട്ടങ്ങളില്‍ അടക്കം ഇളവ് വാങ്ങിയെടുത്ത ഇന്‍ഡിഗോയ്‌ക്കെതിരെ കര്‍ശന നടപടിയാണ് വ്യോമയാന മന്ത്രാലയം എടുക്കുന്നത്.
ആഭ്യന്തര വ്യോമയാന രംഗത്തെ ഇന്‍ഡിഗോയുടെ കുത്തകയാണ് സമാനതകളില്ലാത്ത പ്രതിസന്ധിക്ക് ഇടയാക്കിയത്. ഇന്ത്യയ്ക്കകത്തെ അറുപത് ശതമാനം റൂട്ടുകളില്‍ ഇന്‍ഡിഗോ മാത്രം സര്‍വീസ് നടത്തുന്ന സാഹചര്യം നിലവിലുണ്ട്. ഇത് മറികടക്കാനാണ് പത്ത് ശതമാനം സര്‍വീസുകള്‍ മറ്റ് വിമാനങ്ങള്‍ക്ക് കൈമാറാനുള്ള സര്‍ക്കാര്‍ നീക്കം. യാത്രക്കാരെ പ്രതിസന്ധിയിലാക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് വ്യോമയാനമന്ത്രി രാം മോഹന്‍ നായിഡു ലോക്‌സഭയില്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.