ഫീനിക്സ്: രജത ജൂബിലി ആഘോഷിക്കുന്ന ചിക്കാഗോ സീറോ മലബാർ രൂപതയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2026 ജൂലൈ ഒമ്പത് മുതൽ 12 വരെ ചിക്കാഗോയിൽ നടക്കുന്ന നടക്കുന്ന സിറോ മലബാർ കൺവെൻഷന്റെ ഇടവകതല കിക്കോഫ് ഫീനിക്സ് ഹോളി ഫാമിലി ദേവാലയത്തിൽ ഡിസംബർ ഏഴിന് നടന്നു.
രൂപത പ്രൊക്യൂറേറ്റർ ഫാ. കുര്യൻ നെടുവേലിചാലുങ്കൽ നേതൃത്വം നൽകിയ ചടങ്ങിൽ ഇടവകാംഗങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കൺവെൻഷൻ കമ്മിറ്റി അംഗങ്ങളായ ബിജു സി. മാണി, ബീന വള്ളികളത്തിൽ എന്നിവരെ വികാരി ഫാ. ഡെൽസ് അലക്സ് ഉൾപ്പെടെയുള്ളവർ ചേർന്ന് സ്വീകരിച്ചു.
വിശുദ്ധ കുർബാനക്ക് ശേഷം നടന്ന ചടങ്ങിൽ ഫാ. കുര്യൻ നെടുവേലിചാലുങ്കൽ വിശ്വാസികളിൽ നിന്നും രജിസ്‌ട്രേഷനുകൾ ഏറ്റുവാങ്ങി. കൺവെൻഷൻ കമ്മിറ്റി ചെയർമാൻ ബിജു സി. മാണി കൺവെൻഷൻ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. രൂപതയുടെ ചരിത്രത്തിൽ സ്ഥാനം പിടിക്കുന്ന തലത്തിൽ കൺവെൻഷൻ വിജയകരമാക്കാൻ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.
ഹോട്ടൽ ബുക്കിങ് നിരക്കിലെ ഇളവ് ഡിസംബർ 31 വരെ മാത്രമേ ലഭിക്കൂ. ഈ അവസരം എല്ലാ വിശ്വാസികളും ഉപയോഗിക്കണമെന്ന് ബിജു സി. മാണി അഭ്യർഥിച്ചു. രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്തിൻ്റെ മെത്രാഭിഷേക ജൂബിലിയും കൺവെൻഷനോട് അനുബന്ധിച്ച് ആഘോഷിക്കുന്നുണ്ട്. മുതിർന്നവർക്കും കുട്ടികൾക്കും ആസ്വാദ്യകരമാകുന്ന രീതിയിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നതെന്ന് സെക്രട്ടറി ബീന വള്ളിക്കളം അറിയിച്ചു.
ദിവസേനയുള്ള ദിവ്യബലി, ആരാധന എന്നിവ കൂടാതെ വൈവിധ്യമാർന്ന വിഷയാവതരണങ്ങളും, സംഘടനാ കൂട്ടായ്മകളും, കലാപരിപാടികളും, മത്സരങ്ങളും കൺവെൻഷൻ്റെ ഭാഗമായി നടക്കും.
കൺവെൻഷൻ കോർഡിനേറ്റർമാരായ ആന്റോ യോഹന്നാൻ, ലിലി സിറിയക്, ടാനിയ ടോം, പോൾ ചാക്കോള, കൈക്കാരൻമാരായ ഷാഗി ജോസഫ്, തോമസ് കണ്ണമ്പള്ളിൽ എന്നിവർ കിക്കോഫിന് നേതൃത്വം നൽകി. കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യാനും www.syroconvention.org സന്ദർശിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.