ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് ഷെയറില്‍ ട്രെയിനില്‍ കത്തിക്കുത്ത്: നിരവധിപ്പേര്‍ക്ക് പരിക്ക്; ഒന്‍പത് പേരുടെ നില ഗുരുതരം

ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് ഷെയറില്‍ ട്രെയിനില്‍ കത്തിക്കുത്ത്: നിരവധിപ്പേര്‍ക്ക് പരിക്ക്; ഒന്‍പത് പേരുടെ നില ഗുരുതരം

ലണ്ടന്‍: കിഴക്കന്‍ ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് ഷെയറില്‍ ട്രെയിനില്‍ ഉണ്ടായ കത്തിക്കുത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്. ഒന്‍പത് പേരുടെ നില ഗുരുതരം. ട്രെയിനില്‍ യാത്ര ചെയ്തിരുന്നവരെയാണ് ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഹണ്ടിങ്ഡണിലേക്ക് പുറപ്പെട്ട ട്രെയിനിലാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി കേംബ്രിഡ്ജ്ഷെയര്‍ പൊലീസ് അറിയിച്ചു. എന്നാല്‍ ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. നിരവധിപ്പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആക്രമണത്തിന് പിന്നിലെ ലക്ഷ്യം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. ഇംഗ്ലണ്ടിന്റെയും സ്‌കോട്ട്ലന്‍ഡിന്റെയും കിഴക്ക് ഭാഗത്ത് സര്‍വീസ് നടത്തുന്ന ലണ്ടന്‍ നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ ഹണ്ടിങ്ടണ്‍ വഴിയുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. മാത്രമല്ല ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഹണ്ടിങ്ടണ്‍ വഴി യാത്ര ചെയ്യരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.