ആറ്റിങ്ങൽ കൊട്ടാരത്തിന്റെ മുഖമണ്ഡപം തകർന്നു വീണു: സംരക്ഷണം ഏറ്റെടുക്കാൻ തയ്യാറാകാതെ പുരാവസ്തുവകുപ്പ്

ആറ്റിങ്ങൽ കൊട്ടാരത്തിന്റെ മുഖമണ്ഡപം തകർന്നു വീണു: സംരക്ഷണം ഏറ്റെടുക്കാൻ തയ്യാറാകാതെ പുരാവസ്തുവകുപ്പ്

തിരുവനന്തപുരം: 700 വർഷം പഴക്കമുള്ള തിരുവനന്തപുരം ആറ്റിങ്ങൽ കൊട്ടാരത്തി മുഖമണ്ഡപത്തിന്റെ ഒരു ഭാഗം പൊളിഞ്ഞുവീണു. അവശേഷിക്കുന്ന ഭാഗവും ഏത് സമയവും നിലം പൊത്തുന്ന അവസ്ഥയിലാണ്. ആറ്റിങ്ങൽ കൊട്ടാരം സ്മാരകം ആക്കുന്നതിനായി സംസ്ഥാന ബജറ്റിൽ മൂന്നുകോടി രൂപ വകയിരുത്തിയിരുന്നു. പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കും എന്നായിരുന്നു അറിയിച്ചിരുന്നത്.

എന്നാൽ ഇതുവരെ നടപടികൾ ഒന്നും ഉണ്ടായില്ല. എഡി 1305ലാണ് കൊട്ടാരം നിർമ്മിച്ചതെന്നാണ് ചരിത്രം. സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ശ്രദ്ധേയമായ ആറ്റിങ്ങൽ കലാപത്തിന്റെ പശ്ചാത്തലവും ഈ കൊട്ടാരമാണ്. തിരുവിതാംകൂർ രാജവംശത്തിലെ അമ്മവീട് എന്നാണ് ഈ കൊട്ടാരം അറിയപ്പെടുന്നത്. കൊട്ടാരം സംരക്ഷിക്കാൻ ഇനിയും നടപടിയെടുത്തില്ലെങ്കിൽ ഈ ചരിത്രസ്മാരകം നാമാവശേഷമാകും


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.