ഷാരോണ്‍ കൊലക്കേസ് പ്രതി ഗ്രീഷ്മ പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകും

ഷാരോണ്‍ കൊലക്കേസ് പ്രതി ഗ്രീഷ്മ പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക്  ശ്രമിച്ചു; പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകും

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. രാവിലെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലായിരുന്നു ആത്മഹത്യാ ശ്രമം. ശുചിമുറിയില്‍ സൂക്ഷിച്ചിരുന്ന ലൈസോള്‍ കുടിക്കുകയായിരുന്നുവെന്നാണ് വിവരം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പ്രതിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ അര്‍ധരാത്രി ഒന്നേകാലോടെയാണ് യുവതിയെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. ഛര്‍ദിച്ചതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

കേസില്‍ യുവതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഗ്രീഷ്മയുടെ മാതാപിതാക്കളെയും അമ്മാവനെയും ബന്ധുവായ യുവതിയെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. കൊലപാതകത്തിന് യുവതിയെ ആരെങ്കിലും സഹായിച്ചിരുന്നോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. വിവാഹത്തിന് മുമ്പ് ഷാരോണിനെ ഒഴിവാക്കാനായിരുന്നു കൊലപാതകമെന്ന് ഗ്രീഷ്മ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ നിന്ന് പ്രതി ലൈസോള്‍ കുടിക്കാനിടയായത് പൊലീസിന്റെ വിഴ്ചയാണെന്നും ഗ്രീഷ്മയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് റൂറല്‍ എസ്പി ഡി.ശില്‍പ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.