ന്യൂഡല്‍ഹി: കര്‍ണാടക ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി ചെയര്‍മാനായി കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയുടെ 22-ാമത് നിയമ കമ്മിഷന്‍ പുനസംഘടിപ്പിച്ചു. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുനസംഘടിപ്പിച്ച കമ്മിഷന്‍ അംഗങ്ങളായി കേരള ഹൈക്കോടതി മുന്‍ ജഡ്ജി കെ.ടി ശങ്കരന്‍, ആനന്ദ് പലിവാള്‍, പ്രൊഫ. ഡി.പി വര്‍മ്മ, പ്രൊഫ. ഡോ. രാകാ ആര്യ, എം. കരുണാനിധി എന്നിവരെയും നിയമിച്ചു.
ഇന്ന് കമ്മിഷന്‍ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ ചെയര്‍മാനും കമ്മിഷന്‍ അംഗങ്ങളും ചുമതലയേല്‍ക്കും.
21-ാമത് കമ്മിഷന്‍ ചെയര്‍മാനായ മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി.എസ് ചൗഹാന്‍ 2018 ആഗസ്റ്റ് 31 ന് വിരമിച്ചതിന് ശേഷം കമ്മിഷന്‍ പുനസംഘടിപ്പിച്ചിരുന്നില്ല. സുപ്രധാന നിയമനിര്‍മ്മാണങ്ങളിലും മറ്റ് നിയമ പ്രശ്‌നങ്ങളിലും നിയമ കമ്മിഷന്റെ നിലപാട് കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ളതാണ്.
അലഹബാദ് ഹൈക്കോടതി ജഡ്ജിയായിരുന്ന അവസ്തി 2022 ജൂലൈ മൂന്നിനാണ് കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിരമിച്ചത്. കര്‍ണാടകയിലെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് ശരിവച്ച ഹൈക്കോടതി ബെഞ്ചിന്റെ അധ്യക്ഷനായിരുന്നു.
കേരള ഹൈക്കോടതിയില്‍ 2005 ഫെബ്രവരി മുതല്‍ 2016 ഡിസംബര്‍ വരെ ജഡ്ജിയായിരുന്നു കെ.ടി ശങ്കരന്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.