സാമ്പത്തിക പരിഷ്‌കാരം: രാജ്യം മന്‍മോഹന്‍ സിങിനോട് കടപ്പെട്ടിരിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

സാമ്പത്തിക പരിഷ്‌കാരം: രാജ്യം മന്‍മോഹന്‍ സിങിനോട് കടപ്പെട്ടിരിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിനെ പ്രകീര്‍ത്തിച്ച് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. മന്‍മോഹന്‍ സിങ് കൊണ്ടു വന്ന സാമ്പത്തിക പരിഷ്‌കാരങ്ങളില്‍ രാജ്യം എന്നും അദ്ദേഹത്തോടു കടപ്പെട്ടിരിക്കുന്നുവെന്നാണു ഗഡ്കരി പറഞ്ഞത്. ഡല്‍ഹിയിലെ ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദരിദ്രരായ ആളുകള്‍ക്കും നേട്ടങ്ങള്‍ ലഭ്യമാക്കണമെങ്കില്‍ ഇന്ത്യയുടെ സാമ്പത്തിക നയം ഉദാരമാകണമെന്നും ഗഡ്കരി പറഞ്ഞു. 1991ല്‍ ധനമന്ത്രിയായിരിക്കെ മന്‍മോഹന്‍ സിങ് തുടക്കമിട്ട സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഇന്ത്യയ്ക്ക് ഒരു പുതിയ ദിശയാണു കാട്ടിക്കൊടുത്തത്. കാരണം അത് ഉദാര സാമ്പത്തിക നയങ്ങളിലേക്കാണു വാതില്‍ തുറന്നത്. സാമ്പത്തിക രംഗത്തെ ഉദാരവല്‍ക്കരണ നയങ്ങളില്‍ രാജ്യം എപ്പോഴും അദ്ദേഹത്തോടു കടപ്പെട്ടിരിക്കുമെന്നും ഗഡ്കരി പറഞ്ഞു.

മന്‍മോഹന്‍ സിങിന്റെ സാമ്പത്തിക നയങ്ങള്‍ മഹാരാഷ്ട്ര മന്ത്രിയായിരുന്നപ്പോള്‍ തനിക്കു സഹായകമായതിനെ കുറച്ചും ഗഡ്കരി പരാമര്‍ശിച്ചു. 1990കളുടെ മധ്യത്തില്‍ മഹാരാഷ്ട്രയിലെ റോഡുകള്‍ നിര്‍മിക്കാന്‍ പണം കണ്ടെത്താന്‍ അന്നത്തെ ധനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിന്റെ സാമ്പത്തിക നയങ്ങള്‍ സഹായിച്ചു എന്നാണ് അദ്ദേഹം പറഞ്ഞത്. ഉദാര സാമ്പത്തിക നയങ്ങള്‍ കര്‍ഷകര്‍ക്കും ദരിദ്രര്‍ക്കും വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.