ചിലര്‍ പൊലീസ് സേനയ്ക്ക് കളങ്കമുണ്ടാക്കുന്നു; ഒരു ദാക്ഷിണ്യവുമുണ്ടാകില്ലെന്ന് വീണ്ടും മുഖ്യമന്ത്രി

 ചിലര്‍ പൊലീസ് സേനയ്ക്ക് കളങ്കമുണ്ടാക്കുന്നു; ഒരു ദാക്ഷിണ്യവുമുണ്ടാകില്ലെന്ന് വീണ്ടും മുഖ്യമന്ത്രി

കൊല്ലം: പൊലീസ് സേനയിലെ ചിലര്‍ നടത്തുന്ന പ്രവര്‍ത്തികള്‍ സേനയ്ക്ക് കളങ്കം വരുത്തുന്നുവെന്നും അതുമൂലം പൊലീസ് സേനയ്ക്ക് തല കുനിക്കേണ്ടി വരികയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

പൊലീസ് സേനയ്ക്ക് കളങ്കമുണ്ടാക്കുന്നവരോട് ഒരു ദാക്ഷിണ്യവും കാണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലം റൂറല്‍ എസ് പി ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്നെക്കാള്‍ പ്രാധാന്യത്തോടെ തന്റെ മുന്നിലെത്തുന്ന ആളുകളെ പൊലീസുകാര്‍ കാണുകയും ഇടപെടുകയും വേണമെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ മൂന്നാംമുറ ഉള്‍പ്പടെയുള്ള പ്രവണതകള്‍ ഉണ്ടാകുന്നില്ല എന്നു ഉറപ്പ് വരുത്തേണ്ടതുണ്ട്.

അതിനായി സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു വരികയാണ്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിരീക്ഷിക്കാന്‍ കഴിയുന്ന രീതിയിലായിരിക്കും ക്യാമറകള്‍ സ്ഥാപിക്കുക. 18 മാസം വരെ ഈ ദൃശ്യങ്ങള്‍ സൂക്ഷിക്കും. പൊലീസ് കണ്‍ട്രോള്‍ റൂമിലും ഈ ദൃശ്യങ്ങള്‍ കാണാനാകുമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

പൊലീസിന്റെ മൂന്നാം മുറയ്‌ക്കെതിരെ മൂന്നാം മുന്‍പും മുഖ്യമന്ത്രി പൊലീസ് സേനയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പൊലീസിന്റെ മര്‍ദ്ദന മുറയില്‍ യാതൊരു കുറവും വന്നിട്ടില്ലെന്ന് സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.