ന്യൂഡല്‍ഹി: ഡല്‍ഹി നഗരസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ച് പതിനൊന്ന് നേതാക്കള്‍ ആം ആദ്മിയില്‍ ചേര്‍ന്നു.
മഹിളാ മോര്‍ച്ച മുന്‍ വൈസ് പ്രസിഡന്റുമാരായ ചിത്ര ലാംബ, ഭാവന ജെയിന്‍, ബിജെപി മുന്‍ വാര്‍ഡ് വൈസ് പ്രസിഡന്റ് പൂജ അറോറ എന്നിവരുള്‍പ്പടെയുള്ള നേതാക്കളാണ് ആം ആദ്മിയിലെത്തിയത്.
ബിജെപിയില്‍ കഠിനമായി അധ്വാനിച്ചിട്ടും വേണ്ട പരിഗണന കിട്ടാത്തതില്‍ നിരാശരായാണ് ഇവര്‍ തങ്ങളുടെ പാര്‍ട്ടിയില്‍ അണി ചേര്‍ന്നതെന്ന് ആം ആദ്മി അവകാശപ്പെട്ടു. ഡല്‍ഹിയിലെ രോഹിണിയില്‍ നിന്നുള്ള നേതാക്കളാണ് ഇവര്‍. പതിനൊന്ന് ബിജെപി നേതാക്കള്‍ എഎപിയില്‍ ചേര്‍ന്നത് അവരുടെ കഠിനാധ്വാനം ബിജെപി അംഗീകരിക്കാത്തതിനാലാണെന്ന് മുതിര്‍ന്ന എഎപി നേതാവ് ദുര്‍ഗേഷ് പതക് പറഞ്ഞു.
അടുത്ത മാസം നാലിനാണ് ഡല്‍ഹി നഗരസഭാ തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസ്, ബിജെപി, എഎപി പാര്‍ട്ടികള്‍ 250 അംഗ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 16 ന് നടക്കും. അടുത്ത മാസം ഏഴിനാണ് ഫല പ്രഖ്യാപനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.