ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് സിപിഎം ദേശീയ നേതൃത്വം. യാത്രയ്ക്ക് തെക്കേ ഇന്ത്യയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സിപിഎം കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രാഹുലിന്റെ യാത്ര കോണ്‍ഗ്രസിനെ ഒന്നിപ്പിക്കാനും ജനസമ്പര്‍ക്കം വീണ്ടെടുക്കാനുള്ള ശ്രമമായി കാണുന്നതായി സിപിഎം പറയുന്നു.
ഒക്ടോബര്‍ 29 മുതല്‍ 31 വരെ നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലെ ചര്‍ച്ചയില്‍ അംഗീകരിച്ച രാഷ്ട്രീയ രേഖയിലാണ് ഭാരത് ജോഡോ യാത്രയെ പ്രശംസിക്കുന്നത്. രാഷ്ട്രീയ രേഖയില്‍ 'മതേതര പാര്‍ട്ടികള്‍; സമീപകാല സംഭവവികാസങ്ങള്‍' എന്ന തലക്കെട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള ഉള്ളടക്കത്തിലാണ് രാഹുലിന്റെ ജോഡോ യാത്രയെ പ്രശംസിക്കുന്നത്.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കന്യാകുമാരി മുതല്‍ ശ്രീനഗര്‍ വരെ നൂറ്റമ്പത് ദിവസമായി നടത്തുന്ന ഭാരത് ജോഡോ യാത്രക്ക് തെക്കെ ഇന്ത്യയില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. കോണ്‍ഗ്രസില്‍ നിന്നും പല നേതാക്കളും ബിജെപിയിലേക്ക് ചേക്കേറുന്ന ഈ സമയത്ത് പാര്‍ട്ടിയെ ഒന്നിപ്പിക്കാനുള്ള ശ്രമമായി ഈ യാത്രയെ കാണുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭാരത് ജോഡോ യാത്രയെ കേരളത്തിലെ സിപിഎം നേതാക്കള്‍ വിമര്‍ശിച്ചിരുന്നു. ഇത് തള്ളിക്കൊണ്ടാണ് കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. കണ്ടെയ്നര്‍ യാത്രയാണെന്നായിരുന്നു സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് പറഞ്ഞത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.