ദുബായ് റണ്‍ നാളെ, റോഡുകള്‍ അടച്ചിടും

ദുബായ് റണ്‍ നാളെ, റോഡുകള്‍ അടച്ചിടും

ദുബായ്:ദുബായ് ഫിറ്റ്നസ് ചലഞ്ചിന്‍റെ ഭാഗമായുളള ദുബായ് റണ്‍ നാളെ നടക്കും. ഷെയ്ഖ് സായിദ് റോഡ് അടച്ചിടും. ദുബായ് റണ്‍ നടക്കുന്ന സമയത്ത് മറ്റ് റോഡുകളിലൂടെ യാത്ര ചെയ്യണമെന്ന് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി ട്വിറ്ററിലൂടെ അറിയിച്ചു.

അടച്ചിടുന്ന റോഡുകള്‍

ഷെയ്ഖ് സായിദ് റോഡ്, മുഹമ്മദ് ബിന്‍ റാഷിദ് ബോളീവാർഡ് റോഡ് എന്നീ റോഡുകള്‍ പുലർച്ചെ 4 മുതല്‍ രാവിലെ 10 വരെ അടച്ചിടും.ഫിനാന്‍ഷ്യല്‍ സെന്‍റർ റോഡ് രണ്ട് വശത്തേക്കും പുലർച്ചെ 4 മുതല്‍ രാവിലെ 10 വരെ അടച്ചിടും. ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ബോളീവാർഡ് റോഡ് പുലർച്ചെ 4 മുതല്‍ രാവിലെ 10 വരെ അടച്ചിടും. യാത്രാക്കാർക്ക് അല്‍ വാസല്‍ സ്ട്രീറ്റ് റോഡ്, അല്‍ ഖയ്ല്‍ റോഡ്, അല്‍ മെയ്ദാന്‍ റോഡ്, അല്‍ അസായേല്‍ റോഡ്, സെക്കെന്‍റ് സബീല്‍ റോഡ്, സെക്കെന്‍റ് ഡിസംബർ സ്ട്രീറ്റ്, അല്‍ ഹത്തീഖ സ്ട്രീറ്റ് എന്നിവയിലൂടെ യാത്ര ചെയ്യാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.