പാലക്കാട്: വളര്‍ത്തു നായയുടെ കണ്ണുകള്‍ ചൂഴ്ന്നെടുത്ത നിലയില്‍. ചിത്രകാരി ദുര്‍ഗാ മാലതിയുടെ വളര്‍ത്തുനായ നക്കുവിന് നേരെയാണ് മനുഷ്യന്റെ കണ്ണില്ലാത്ത ക്രൂരത. പാലക്കാട് പട്ടാമ്പിക്കടുത്ത് മുതുതലയിലാണ് സംഭവം.
കഴിഞ്ഞ ബുധനാഴ്ചയാണ് രണ്ടു വയസുകാരനായ നായയെ കാണാതാകുന്നത്. ഒരാഴ്ചയായി നക്കുവിനെ വീട്ടുകാര്‍ തിരയുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രി വീടിന് പരിസരത്തേക്ക് ഈ നായ നിരങ്ങി വരുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. രണ്ടു കണ്ണില്‍ നിന്നും ചോര ഒലിച്ചിരുന്നു. ഒപ്പം കണ്ണില്‍ നിറയെ പുഴുക്കളും ഉണ്ടായിരുന്നു.
തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശ പ്രകാരം പ്രഥമിക ശുശ്രൂഷ നല്‍കി. നായയുടെ രണ്ട് കണ്ണിന്റെയും കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. ആരാണ് ഇത് ചെയ്തത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. കണ്ണുകള്‍ ചൂഴ്ന്നെടുത്തതോ, ആസിഡിന് സമാനമായ ദ്രാവകം ഒഴിച്ചതാവാനോ ആണ് സാധ്യതയെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
കണ്ണിന് കാഴ്ചയില്ലത്തതിനാല്‍ മണം പിടിച്ച് നിരങ്ങി വരികയായിരുന്നു നായയെന്ന് വീട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ ദുര്‍ഗാ മാലതി പട്ടാമ്പി പൊലീസില്‍ പരാതി നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.