സ്‌പെഷ്യല്‍ അലവന്‍സ് കൈപ്പറ്റി; വഖഫ് ബോര്‍ഡ് മുന്‍ സിഇഒക്ക് എതിരെ വിജിലന്‍സ് അന്വേഷണം

സ്‌പെഷ്യല്‍ അലവന്‍സ് കൈപ്പറ്റി; വഖഫ് ബോര്‍ഡ് മുന്‍ സിഇഒക്ക് എതിരെ വിജിലന്‍സ് അന്വേഷണം

കൊച്ചി: മുന്‍ വഖഫ് ബോര്‍ഡ് സിഇഒ ബി. മുഹമ്മദ് ജമാലിനെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്. വാഴക്കാല സ്വദേശി ബിഎം അബ്ദുള്‍ സലാം നല്‍കിയ പരാതിയിലാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവ്.

ഗവണ്‍മെന്റ് അഡീഷണല്‍ സെക്രട്ടറിയുടെയും വഖഫ് ബോര്‍ഡ് സിഇഒയുടെയും പോസ്റ്റ് ഒരേ പദവിയിലുള്ളതാണെന്ന് കാണിച്ച് സ്‌പെഷ്യല്‍ അലവന്‍സ് കൈപ്പറ്റിയെന്ന കേസിലാണ് അന്വേഷണം. 

എറണാകുളം വിജിലന്‍സ് അന്വേഷിച്ച് 60 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. 2005ല്‍ മുഹമ്മദ് ജമാലിനോട് അധികമായി കൈപ്പറ്റിയ വരുമാനം തിരിച്ചടക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപെട്ടിരുന്നുവെങ്കിലും അടച്ചില്ല. ഇതോടെയാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.