ചരിത്രത്തില്‍ മൂന്നാം തവണ; സുപ്രീം കോടതിയില്‍ സമ്പൂര്‍ണ വനിതാ ബഞ്ചിന്റെ സിറ്റിങ്

ചരിത്രത്തില്‍ മൂന്നാം തവണ; സുപ്രീം കോടതിയില്‍ സമ്പൂര്‍ണ വനിതാ ബഞ്ചിന്റെ സിറ്റിങ്

ന്യൂഡല്‍ഹി: സമ്പൂര്‍ണ വനിതാ ബഞ്ചിന്റെ സിറ്റിങ് എന്ന അപൂര്‍വ സാഹചര്യം ഇന്ന് സുപ്രീംകോടതിയില്‍. ജസ്റ്റിസുമാരായ ഹിമ കോലി, ബേല എം. ത്രിവേദി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഇന്ന് കേസുകള്‍ പരിഗണിച്ചത്. സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ഇതു മൂന്നാം തവണ മാത്രമാണ് സമ്പൂര്‍ണ വനിതാ ബെഞ്ച് കേസുകള്‍ പരിഗണിച്ചത്.

പത്തു ജാമ്യാപേക്ഷകളും ഒന്‍പത് സിവില്‍ കേസുകളും മൂന്നു ക്രിമനല്‍ കേസുകളുമാണ് ഇന്ന് വനിതാ ബെഞ്ചിനു മുന്നിലുണ്ടായിരുന്നത്.
2013ലാണ് ആദ്യമായി സുപ്രീം കോടതിയില്‍ ജസ്റ്റീസുമാരായ ഗ്യാന്‍ സുധ മിശ്ര, രഞ്ജന പ്രകാശ് ദേശായ് എന്നിവരുടെ സമ്പൂര്‍ണ വനിതാ ബെഞ്ച് സിറ്റിങ് ഉണ്ടായത്. രണ്ടാമതായി 2018ല്‍ ജസ്റ്റീസുമാരായ ആര്‍. ബാനുമതി, ഇന്ദിര ബാനര്‍ജി എന്നിവര്‍ ഉള്‍പ്പെട്ട വനിതാ ബെഞ്ചും കേസുകളില്‍ വാദം കേട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.