ദേശീയ ദിനം പുതിയ 1000 ത്തിന്‍റെ നോട്ട് പുറത്തിറക്കി യുഎഇ

ദേശീയ ദിനം പുതിയ 1000 ത്തിന്‍റെ നോട്ട് പുറത്തിറക്കി യുഎഇ

ദുബായ്: 51 മത് ദേശീയ ദിനം ആഘോഷിക്കുന്ന വേളയില്‍ പുതിയ 1000 ത്തിന്‍റെ കറന്‍സി നോട്ട് പുറത്തിറക്കി യുഎഇ. യുഎഇയുടെ സെന്‍റ്രല്‍ ബാങ്കാണ് നോട്ട് പുറത്തിറക്കിയത്.
സാധാരണ കടലാസിന് പകരം ഏറെ കാലം കേടുകൂടാതെ ഉപയോഗിക്കാന്‍ കഴിയുന്ന പോളിമർ കറന്‍സി നോട്ടുകളാണ് പുറത്തിറക്കിയിട്ടുളളത്.

നേരത്തേ അഞ്ച്, പത്ത്, അമ്പത് ദിർഹത്തിന്‍റെ പോളിമർ കറൻസികൾ യു.എ.ഇ പുറത്തിറക്കിയിരുന്നു.
രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്‍റെ ചിത്രമാണ് നോട്ടില്‍ ആലേഖനം ചെയ്തിട്ടുളളത്. ഇത് കൂടാതെ അല്‍ ബറാഖ പ്ലാന്‍റ്, ഹോപ് പ്രോബ്, എന്നിവയുടെ ചിത്രങ്ങളും നോട്ടില്‍ ആലേഖനം ചെയ്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.