ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ ആക്‌ട്: ചീഫ് ജസ്റ്റിസുള്ള വേദിയില്‍ സുപ്രീംകോടതിയെ വിമര്‍ശിച്ച് ഉപരാഷ്‌ട്രപതി

ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ ആക്‌ട്: ചീഫ് ജസ്റ്റിസുള്ള വേദിയില്‍ സുപ്രീംകോടതിയെ വിമര്‍ശിച്ച് ഉപരാഷ്‌ട്രപതി

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വേദിയിലിരിക്കെ സുപ്രീംകോടതി നടപടികളെ രൂക്ഷമായി വിമര്‍ശിച്ച് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കാര്‍. ജഡ്ജിമാരുടെ നിയമനത്തിനായി ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ ആക്‌ട് സുപ്രീംകോടതി റദ്ദാക്കിയ നടപടി അതീവഗുരുതരമെന്ന് ധന്‍കാര്‍ പറഞ്ഞു.

ലോക്സഭയും രാജ്യസഭയും ഏകപക്ഷീയമായാണ് ബില്ല് പാസാക്കിയത്. പൗരന്മാരുടെ താല്‍പര്യമനുസരിച്ചുള്ള നിയമം പാര്‍ലമെന്റ് പാസാക്കുമ്പോള്‍ അത് സുപ്രീംകോടതി റദ്ദാക്കുകയാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു. എട്ടാമത് ഡോ. എല്‍.എം. സിംഗ്വി മെമ്മോറിയല്‍ പ്രഭാഷണത്തിനിടെയായിരുന്നു ഉപരാഷ്ട്രപതിയുടെ പരാമര്‍ശം.

2014ല്‍ കേന്ദ്ര സര്‍ക്കാര്‍ നിയമഭേദഗതിയിലൂടെയാണ് ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ രൂപവല്‍കരിച്ചത്. കൊളീജിയം സംവിധാനത്തിനു പകരം പ്രധാനമന്ത്രിയും ലോക്സഭ പ്രതിപക്ഷനേതാവും ഉള്‍പ്പെടെയുള്ളവര്‍ അംഗങ്ങളായുള്ള കമ്മീഷന്‍ ജഡ്ജിമാരെ നിയമിക്കുന്നതായിരുന്നു ഭേദഗതി.

എന്നാല്‍ ഇത് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി ഭേദഗതി റദ്ദാക്കുകയായിരുന്നു. 2015ല്‍ ജസ്റ്റിസ് ജെ.എസ്. കഹാര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് സുപ്രധാന ഉത്തരവ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.