സിന്‍ഡാല ദ്വീപ് 2024 ല്‍ തുറക്കും

സിന്‍ഡാല ദ്വീപ് 2024 ല്‍ തുറക്കും

ദമാം:സൗദി അറേബ്യയിലെ സിന്‍ഡാല ദ്വീപ് 2024 ല്‍ തുറക്കും. രാജ്യത്തിന്‍റെ സ്വപ്ന നഗരിയായ നിയോമില്‍ 8.4 ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് ആഢംബര ദ്വീപായ സിന്‍ഡാല ഒരുങ്ങുന്നത്. അത്യാധുനിക യോട്ടുകളും അപാർട്മെന്‍റുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

86 ബർത്ത് മറീന, 413 അൾട്രാ പ്രീമിയം ഹോട്ടൽ മുറി, 333 ആഡംബര അപാർട്ട്‌മെന്‍റുകള്‍, ബീച്ച് ക്ലബ്, യോട്ട് ക്ലബ്, അത്യാധുനിക ഗോൾഫ് കോഴ്സ് എന്നിവയും ഈ ദ്വീപിൽ സജ്ജമാക്കും. നിരവധി ജോലി സാധ്യതകള്‍ക്കൊപ്പം വിനോദസഞ്ചാരമേഖലയ്ക്ക് കരുത്തുപകരാന്‍ സിന്‍ഡാല ദ്വീപിന് കഴിയുമെന്നാണ് വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.