ജീവന്റെ മൂല്യത്തെ ഉയർത്തി പിടിക്കുന്നത് മഹത്തരം; കർദിനാൾ മാർ ജോർജ് ആലഞ്ചേരി

ജീവന്റെ മൂല്യത്തെ ഉയർത്തി പിടിക്കുന്നത് മഹത്തരം; കർദിനാൾ മാർ ജോർജ് ആലഞ്ചേരി

കാക്കനാട് : ജീവന്റെ മൂല്യത്തെ ഉയർത്തി പിടിക്കുന്നത് എല്ലാകാലവും മഹത്തരമാണെന്ന് സിറോമലബാർ സഭാ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. MSMI മാനന്തവാടി പ്രൊവിൻസിന്റെ നേതൃത്വത്തിൽ സി. സെബി MSMI രചനയും സംവിധാനവും നിർവഹിച്ച അതിഥി എന്ന ഹ്രസ്വചിത്രത്തിന്റെ ഓൺലൈൻ പ്രകാശന കർമം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. മനുഷ്യ ജീവന്റെ തുടിപ്പുകൾ എക്കാലവും ആദരിക്കപെടേണ്ടതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ജീവന്റെ മൂല്യത്തെ ഉയർത്തിപിടിക്കുന്ന പരിശ്രമങ്ങൾ എന്നും വിലമതിക്കപ്പെടേണ്ടതാണ്. അതിഥി എന്ന ഹ്രസ്വചിത്രം പ്രേക്ഷകർക്ക് ജീവന്റെ മൂല്യത്തെക്കുറിച്ചുള്ള സന്ദേശം വ്യക്തമാക്കി കൊടുക്കുവാൻ പര്യാപ്തമാണെന്ന് കർദിനാൾ പറഞ്ഞു. ജീവന്റെ സംരക്ഷണത്തിന് വേണ്ടി നിലപാടെടുക്കുന്ന കേരള കത്തോലിക്കാ പ്രൊലൈഫ് മൂവ്മെന്റിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണന്ന് കർദ്ദിനാൾ മാർ ആലഞ്ചേരി പറഞ്ഞു. മനുഷ്യ ജീവന്റെ മൂല്യം ലോകത്തിന് നൽകുന്ന ഈ ഹ്രസ്വ ചിത്രത്തിന് പ്രചുരപ്രചാരം ലഭിക്കട്ടെയെന്ന് കർദിനാൾ ആശംസിച്ചു.

ഡി എഫ് സി ഡയറക്റർ ഫാ.റോയ് കണ്ണൻചിറ സി എം ഐ, സീറോമലബാർ മീഡിയാ കമ്മീഷൻ സെക്രട്ടറി ഫാ. അലക്സ് ഓണംപള്ളി എന്നിവർ പങ്കെടുത്തു. സീറോമലബാർ പ്രൊലൈഫ് പ്രസിഡന്റ് സാബു ജോസ്, മലബാർ മേഖലാ പ്രസിഡന്റ് സാലു എബ്രഹാം, MSMI സുപ്പീരിയർ ജനറൽ റവ. സി. ഫിൻസി, MSMI ക്രിസ്തു ജ്യോതി പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. സി. ജോസി അഗസ്റ്റിൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

അതിഥി എന്ന ഹ്രസ്വ ചിത്രം കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.