മുസ്ലീം ലീഗ് എംഎല്‍എ എം സി കമറുദ്ദീന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

മുസ്ലീം ലീഗ് എംഎല്‍എ എം സി കമറുദ്ദീന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മഞ്ചേശ്വരം എംഎല്‍എ എം സി കമറുദ്ദീന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.ഇടപാടില്‍ തനിക്ക് പങ്കില്ലെന്നും നേരിട്ട് നിക്ഷേപം സ്വീകരിച്ചിട്ടില്ലെന്നുമാണ് കമറുദ്ദീന്റെ വാദം. ബിസിനസ് പരാജയപ്പെട്ടതുമൂലം ഉണ്ടായ സാമ്പത്തിക പ്രശ്‌നങ്ങളാണ് നിക്ഷേപകര്‍ക്ക് പണം വൈകാന്‍ ഇടയാക്കിയതെന്നും ഹര്‍ജിയിലുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത മുന്ന് കേസുകളിലാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. നേരത്തെ ഹോസ്ദുര്‍ഗ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.