നാല് ദിവസത്തെ പരിശ്രമം വിഫലം; മധ്യപ്രദേശില്‍ 400 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ എട്ട് വയസുകാരന്‍ മരിച്ചു

നാല് ദിവസത്തെ പരിശ്രമം വിഫലം; മധ്യപ്രദേശില്‍ 400 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ എട്ട് വയസുകാരന്‍ മരിച്ചു

ഭോപ്പാല്‍: മധ്യപ്രദേശിലെ ബിട്ടുളില്‍ കുഴല്‍ കിണറില്‍ വീണ എട്ട് വയസുകാരന്റെ മൃതദേഹം പുറത്തെടുത്തു. തന്‍മയ് സാഹു എന്ന കുട്ടിയാണ് മരിച്ചത്. ഡിസംബര്‍ ആറിന് 400 അടി താഴ്ചയുള്ള കിണറിലാണ് കുട്ടി വീണത്. കുഴല്‍ക്കിണറില്‍ 60 അടിയോളം താഴ്ചയില്‍ തങ്ങി നിന്ന തന്‍മയിയെ രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും ശ്രമം വിഫലമായി.

കൃഷിയിടത്തിലേക്ക് വെള്ളം എത്തിക്കുന്നതിനായി കുഴിച്ച കുഴല്‍ക്കിണറിലാണ് കുട്ടി വീണത്. കുട്ടി വീണ് ഒരു മണിക്കൂറിനകം തന്നെ എസ്ഡിആര്‍എഫ് സംഘവും ഹോം ഗാര്‍ഡും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കുട്ടി കുഴല്‍ക്കിണറില്‍ വീണ് നാല് ദിവസങ്ങള്‍ക്ക് ശേഷം മാത്രമാണ് മൃതദേഹം പുറത്തെടുക്കാന്‍ സാധിച്ചത്. തന്‍മയിയുടെ മൃതദേഹം ബിട്ടുള്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.