ഹിമാചലില്‍ സ്വതന്ത്ര എംഎല്‍എമാരെ കൂടെ നിര്‍ത്തി കോണ്‍ഗ്രസ്; ബിജെപിക്യാമ്പില്‍ നിന്നും ചിലരെ മറുകണ്ടം ചാടിക്കാനും നീക്കം

ഹിമാചലില്‍ സ്വതന്ത്ര എംഎല്‍എമാരെ കൂടെ നിര്‍ത്തി കോണ്‍ഗ്രസ്; ബിജെപിക്യാമ്പില്‍ നിന്നും ചിലരെ മറുകണ്ടം ചാടിക്കാനും നീക്കം

ന്യൂഡല്‍ഹി: വന്‍ വിജയം നേടിയെങ്കിലും ഹിമാചലില്‍ സ്വതന്ത്ര എംഎല്‍എമാരെ കൂടെ നിര്‍ത്താന്‍ നീക്കം ശക്തമാക്കി കോണ്‍ഗ്രസ്. ബിജെപി ക്യാമ്പില്‍ നിന്നും ചിലരെ മറുകണ്ടം ചാടിക്കാനും നീക്കം നടക്കുന്നുണ്ട്.

അതേസമയം മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ പ്രതിഭ സിങും മുന്‍ അധ്യക്ഷന്‍ സുഖ് വിന്ദര്‍ സുഖുവും നിലപാടില്‍ ഉറച്ചു നില്ക്കുന്നതാണ് തര്‍ക്കം തുടരാന്‍ കാരണം. എംഎല്‍എമാരുമായി സംസാരിച്ച നിരീക്ഷകര്‍ റിപ്പോര്‍ട്ട് ഇന്ന് കൈമാറും.

രജ്പുത്ത് വിഭാഗത്തില്‍നിന്നുള്ള സുഖുവിന് നറുക്കു വീഴാനാണ് സാധ്യത. പാര്‍ട്ടി നേതൃത്വത്തിന്റെ ഏതു നിര്‍ദേശവും താന്‍ അനുസരിക്കുമെന്ന് സുഖ് വിന്ദര്‍ സുഖു പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കോണ്‍ഗ്രസ് ശക്തമായ സര്‍ക്കാരുണ്ടാകും.

നിലവില്‍ 43 എംഎല്‍എമാരുടെ പിന്തുണ കോണ്‍ഗ്രസിനുണ്ട്. മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ കൂടി പിന്തുണ അറിയിച്ചിട്ടുണ്ട്. ഇതു കൂടാതെ ആറോ ഏഴോ ബിജെപി എംഎല്‍എമാര്‍ കൂടി കോണ്‍ഗ്രസിലേക്ക് വന്നേക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.