കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ മുഖ്യമന്ത്രി പിണറായി ഉദ്ഘാടനം ചെയ്തു. സ്വകാര്യ ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്കായുതാണ് ബിസിനസ് ജെറ്റ് ടെര്‍മിനല്‍. രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെര്‍മിനലാണിത്.
രാജ്യാന്തര, ആഭ്യന്തര ബിസിനസ് ജെറ്റ് സര്‍വീസുകള്‍, വിനോദ സഞ്ചാരം, ബിസിനസ് സമ്മേളനങ്ങള്‍ എന്നിവയെ സമന്വയിപ്പിക്കാനുള്ള വേദിയായി ചാര്‍ട്ടര്‍ ഗേറ്റ്വേ പ്രവര്‍ത്തിക്കും. 30 കോടി രൂപ മുടക്കി 10 മാസത്തിനുള്ളിലാണ് ഈ ടെര്‍മിനല്‍ സിയാല്‍ പൂര്‍ത്തീകരിച്ചത്.
സ്വകാര്യ കാര്‍ പാര്‍ക്കിങ് ഇടം, ഡ്രൈവ്-ഇന്‍ പോര്‍ച്ച്, ഗംഭീരമായ ലോബി, സൗകര്യ സമൃദ്ധമായ അഞ്ച് ലോഞ്ചുകള്‍, ബിസിനസ് സെന്റര്‍, ചെക്ക്-ഇന്‍, ഇമിഗ്രേഷന്‍, കസ്റ്റംസ്, ഹെല്‍ത്ത്, സെക്യൂരിറ്റി സംവിധാനങ്ങള്‍, ഡ്യൂട്ടി ഫ്രീ ഷോപ്പ്, ഫോറിന്‍ എക്സ്ചേഞ്ച് കൗണ്ടര്‍, അത്യാധുനിക വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം എന്നിവയും ഗേറ്റ്വേയുടെ സവിശേഷതകളാണ്. കൂടാതെ അതിസുരക്ഷ ആവശ്യമുള്ള വി.ഐ.പി അതിഥികള്‍ക്കായി സേഫ് ഹൗസും സജ്ജമാക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.