മെട്രോ സമയം ദീർഘിപ്പിച്ച് ആ‍ർടിഎ

മെട്രോ സമയം ദീർഘിപ്പിച്ച് ആ‍ർടിഎ

ദുബായ്: ദുബായ് മെട്രോയുടെ പ്രവർത്തനസമയം ദീർഘിപ്പിച്ച് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. ഫിഫ വേള്‍ഡ് കപ്പിലെ ഫാന്‍ സോണുകളില്‍ ആരാധകർക്ക് മത്സരം കാണാന്‍ എത്തുന്നതിനുളള സൗകര്യം കണക്കിലെടുത്താനണ് പ്രവർത്തന സമയം ദീർഘിപ്പിച്ചിരിക്കുന്നത്. മത്സരമുളള ദിവസങ്ങളില്‍ മാത്രമാണ് പുതിയ സമയക്രമം നടപ്പിലാക്കുക.

ഡിസംബർ 13, 14 തിയതികളില്‍ രാവിലെ 5 മണിമുതല്‍ പിറ്റേന്ന് പുലർച്ചെ 2.30 വരെയാണ് മെട്രോ പ്രവർത്തിക്കുക. ഡിസംബർ 17 ന് രാവിലെ 5 മണിമുതല്‍ പിറ്റേന്ന് പുലർച്ചെ 1 വരെ മെട്രോ പ്രവർത്തിക്കും. ഡിസംബർ 18 നും രാവിലെ 5 മണിമുതല്‍ പിറ്റേന്ന് പുലർച്ചെ 1 വരെ മെട്രോ പ്രവർത്തിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.