കൊച്ചി: കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങള്‍ തനിക്കെതിരെ നിഴല്‍ യുദ്ധം നടത്തിയെന്ന് ഗവര്‍ണര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. സെര്‍ച്ച് കമ്മിറ്റി അംഗത്തെ നാമനിര്‍ദ്ദേശം ചെയ്യാനുള്ള ചാന്‍സലറുടെ നടപടിക്കെതിരെ പ്രവര്‍ത്തിച്ചത് കൊണ്ടാണ് തനിക്ക് പ്രീതി പിന്‍വലിക്കേണ്ടി വന്നതെന്നും ഗവര്‍ണര്‍ കോടതിയെ അറിയിച്ചു.
ഗവര്‍ണറുടെ പുറത്താക്കല്‍ നടപടി ചോദ്യം ചെയ്ത് 15 സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് ഗവര്‍ണറുടെ മറുപടി. എന്നാല്‍ പ്രീതി എന്നത് വ്യക്തിയധിഷ്ഠിതമല്ലെന്ന് കോടതി ആവര്‍ത്തിച്ചു. നിയമപരമല്ലാതെ പ്രവര്‍ത്തിക്കുമ്പോഴാണ് പ്രീതി നഷ്ടമാവുക. അതില്‍ വ്യക്തി താല്‍പര്യത്തിന് സ്ഥാനമില്ലെന്നും കോടതി പറഞ്ഞു. ഹര്‍ജിയില്‍ കോടതി നാളെ ഉച്ചയ്ക്ക് 1.45 ന് വിധി പറയും.
ഗവര്‍ണറുടെ നടപടി നിയമ വിരുദ്ധമാണെന്നാണ് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചത്. വിസിയെ തെരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ ഗവര്‍ണര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സെനറ്റ് അംഗങ്ങള്‍ തീരുമാനമെടുക്കാതെ വന്നതോടെയാണ് ചാന്‍സലര്‍ സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചതും വിസി നിയമനത്തിന് പുതിയ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതും. എന്നാല്‍ ഈ നടപടി റദ്ദാക്കണമെന്നാണ് 15 സെനറ്റ് അംഗങ്ങളുടെയും ആവശ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.