"തെശ്ബൊഹത്താ ലാലാഹാ ബമറൗമേ" (അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം) ....മഞ്ഞണിഞ്ഞ ക്രിസ്മസ്സിൽ മനസ്സിന് കുളിർമ്മയേകാൻ ഹൃദയഹാരിയായ മറ്റൊരു ക്രിസ്മസ് ഗാനവുമായി ആയിരക്കണക്കിന് ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച ലിസി ഫെർണാണ്ടസ് ജിന്റോ ജോൺ കൂട്ടുകെട്ട് ഗീതം മീഡിയയിലൂടെ വീണ്ടും വരുന്നു. ലിസി ഫെർണാണ്ടസ് രചനയും സംവിധാനവും നിർവഹിച്ച ഗാനത്തിന്റെ പശ്‌ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് സ്കറിയ ജേക്കബ് (U SA) . പ്രശസ്ത വയലിനിസ്റ്റ് ഫ്രാൻസിസ് സേവ്യറിന്റെ നേതൃത്വത്തിലുള്ള വയലിൻ ടീമിന്റെ മികവും വിവിധ വാദ്യോപകരണങ്ങളുടെ അകമ്പടിയുംകൂടി ചേർന്നപ്പോൾ ഒരുങ്ങിയത് ഒരു ശ്രാവ്യ വിരുന്നാണ്. ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്തരായ ഫാ വിപിൻ കുരിശുതറ CMI, ഫാ വിനിൽ കുരിശുതറ CMI, ഫാ ഫിനിൽ ഈഴേറാത്ത് CMI, ഫാ ജോഷി ചെറുപറമ്പിൽ CMI,സി ജൂലി തെരേസ CSN, സി റിൻസി അൽഫോൻസ് SD, രമേശ് മുരളിഎന്നിവർ ചേർന്നാണ്. ഈ ഗാനത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് വർഗീസ് തമ്പി(ആഫ്രിക്ക),സന്തോഷ് ജോസ്(ഓസ്ട്രേലിയ),ലൈസാമ്മ മാത്യു(ഓസ്ട്രേലിയ) ഷെർളി ഷാജി(യു എസ് എ ),മാന്തുരുത്തിൽ ഫാമിലി( യു എ ഇ)ബീന ഷാജി(യു എ ഇ) എന്നിവർ ചേർന്നാണ്.

ഡിസംബർ 17, ശനിയാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 5 മണിക്ക് ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം ഗാനം പ്രകാശനം ചെയുന്നു. സൂം വഴി നടക്കുന്ന സമ്മേളനത്തിൽ ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നായി നിരവധിപേർ പങ്കെടുക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.