ജയിച്ചാലും തോറ്റാലും കൈ നിറയെ പണം; ലോകകപ്പ് ഫൈനലിസ്റ്റുകളായ അര്‍ജന്റീനയെയും ഫ്രാന്‍സിനെയും കാത്തിരിക്കുന്നത് കോടികള്‍

ജയിച്ചാലും തോറ്റാലും കൈ നിറയെ പണം; ലോകകപ്പ് ഫൈനലിസ്റ്റുകളായ അര്‍ജന്റീനയെയും ഫ്രാന്‍സിനെയും കാത്തിരിക്കുന്നത് കോടികള്‍

ദോഹ: ജയിച്ചാലും തോറ്റാലും ഖത്തര്‍ ലോകകപ്പില്‍ അവശേഷിക്കുന്ന നാല് ടീമിനെയും കാത്തിരിക്കുന്നത് കോടിക്കണക്കിനു പണം. ശനിയാഴ്ച്ച രാത്രിയില്‍ നടക്കുന്ന ലൂസേഴ്‌സ് ഫൈനലും ഞായറാഴ്ച്ച നടക്കുന്ന ഫൈനലുമാണ് ഇനി ടൂര്‍ണമെന്റില്‍ ബാക്കിയുള്ളത്.

ലോകകപ്പ് ജേതാക്കള്‍ക്ക് 42 മില്യണ്‍ ഡോളറാണ് (ഏകദേശം 348 കോടി രൂപ) സമ്മാനത്തുകയായി ഫിഫ പ്രഖ്യാപിച്ചിരിക്കുന്നത്. ഫൈനലില്‍ തോറ്റ് രണ്ടാം സ്ഥാനക്കാരാവുന്നവര്‍ക്ക് 30 മില്യണ്‍ ഡോളറാണ്(ഏകദേശം 248കോടി രൂപ) ലഭിക്കുക. നാളെ നടക്കുന്ന മൊറോക്കോ-ക്രൊയേഷ്യ ലൂസേഴ്‌സ് ഫൈനലില്‍ ജയിക്കുന്നവര്‍ക്ക് 27 മില്യണ്‍ ഡോളര്‍(ഏകദേശം 223 കോടി രൂപ) തോറ്റ് നാലാം സ്ഥാനത്തെത്തുന്നവര്‍ക്ക് 25 മില്യണ്‍ ഡോളറും(ഏകദേശം 207 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കും.

ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായ നെതര്‍ലന്‍ഡ്‌സ്, പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട്, ബ്രസീല്‍ ടീമുകള്‍ക്ക് 17 മില്യണ്‍ ഡോളര്‍ (ഏകദേശം 140 കോടി രൂപ) വീതവും പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായ യുഎസ്എ, സെനഗല്‍, ഓസ്‌ട്രേലിയ, പോളണ്ട്, സ്‌പെയിന്‍, ജപ്പാന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ദക്ഷിണ കൊറയ 13 മില്യണ്‍ ഡോളര്‍(ഏകദേശം 107 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കും.

ടൂര്‍ണമെന്റില്‍ ആദ്യ റൗണ്ടില്‍ പുറത്തായ മറ്റ് 16 ടീമുകള്‍ക്കും ഒമ്പത് മില്യണ്‍ ഡോളര്‍(ഏകദേശം 74 കോടി രൂപ) വീതവും സമ്മാനത്തുകയായി ലഭിക്കും.

ടീമുകള്‍ക്ക് ലോകകപ്പിനായി തയ്യാറെടുക്കാനും ഫിഫ പണം നല്‍കിയിരുന്നു. ലോകകപ്പിന് യോഗ്യത നേടിയ 32 ടീമുകള്‍ക്കും ഒന്നരമില്യണ്‍ ഡോളര്‍(11 കോടിയിലേറെ രൂപ) വീതമാണ് ഫിഫ മുന്നൊരുക്കങ്ങള്‍ക്കായി നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.