കൊച്ചി: മാർത്തോമ്മാ നസ്രാണികളുടെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രകളും ചരിത്ര പഠനങ്ങളും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ റൂഹാമീഡിയ മഗ്ശൂസാ എന്ന പേരിൽ നസ്രാണി വ്ലോഗ്ഗിങ് മത്സരം സംഘടിപ്പിക്കുന്നു. വ്ലോഗിങിനായി തിരഞ്ഞെടുക്കാവുന്ന കേരളത്തിനകത്തും പുറത്തുമുള്ള നസ്രാണി പൈതൃക സ്ഥലങ്ങളുടെ ലിസ്റ്റ് റൂഹാ മീഡിയയുടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തോമ്മാശ്ളീഹായാൽ സ്ഥാപിതമായ സഭാ സമൂഹങ്ങളുൾപ്പടെ പ്രസിദ്ധമായ താഴേക്കാട് പള്ളി ശാസനം, ചെപ്പേടുകൾ, അങ്കമാലി പടിയോലകൾ, മുട്ടുച്ചിറയിലെ പുരാതന പള്ളിക്കുളം, പുരാതന വട്ടെഴുത്ത് ലിഖിതങ്ങൾ, സ്ലീവ, കുറവിലങ്ങാട് - ഔനാംകുഴി, അർക്കദിയാക്കോൻമാരുടെ കബറിടങ്ങൾ എന്നിങ്ങനെ ശ്രദ്ധിക്കപ്പെടേണ്ട വിവിധ ചരിത്ര സ്മാരകങ്ങൾ വ്‌ളോഗിങ് മത്സരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശ്രീലങ്കയിലെ അനുരാധപുരം സ്ലീവാ , മധ്യപൗര്യസ്ത്യ ദേശങ്ങളിലെ പുരാതന പൗരസ്ത്യ സുറിയാനി ക്രൈസ്തവ കേന്ദ്രങ്ങൾ എന്നിവയും വ്‌ളോഗിംഗിനായി സ്വീകരിക്കാവുന്നതാണ്.
പ്രായഭേദമന്യേ ഏതൊരു സിറോ മലബാർ സഭാംഗത്തിനും മത്സരത്തിൽ പങ്കെടുക്കാം.10 മുതൽ 15 മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകളാണ് മത്സരത്തിനായി അയക്കേണ്ടത്. എൻട്രികൾ ലഭിക്കേണ്ട അവസാന തിയതി: 2023 ജനുവരി 15.
ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് യഥാക്രമം 10000രൂപ ,7000രൂപ ,5000 രൂപ ലഭിക്കുന്നതാണ്. കൂടാതെ നിരവധി പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നതാണ്.സീന്യൂസ്‌ലൈവ് , നസ്രായൻ എന്നീ മാധ്യമങ്ങൾ ഈ മത്സരങ്ങളിൽ മാധ്യമസഹകാരികളായി പ്രവർത്തിക്കുന്നു.
മഗ്ശൂസാ മത്സരങ്ങളുടെ കൂടുതൽ വിവരങ്ങൾക്കായി റൂഹാ മീഡിയ പേജ് സന്ദർശിക്കാവുന്നതാണ് : https://www.roohamedia.org/post/magsuta-nasrani-vlogging-competition
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26