ജാതി അധിക്ഷേപം; എംഎല്‍എക്കെതിരെ പരാതി നല്‍കിയ വനിതാ നേതാവിനെതിരെ കേസ്

ജാതി അധിക്ഷേപം; എംഎല്‍എക്കെതിരെ പരാതി നല്‍കിയ വനിതാ നേതാവിനെതിരെ കേസ്

ഹരിപ്പാട്: തോമസ് കെ. തോമസ് എംഎല്‍എ ജാതിപ്പേര് വിളിച്ച് അപമാനിച്ചെന്ന് പരാതി നല്‍കിയ എന്‍സിപി വനിതാ നേതാവിനെതിരെ കേസ്. നാഷനലിസ്റ്റ് മഹിള കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് ജിഷക്കെതിരെയാണ് ഹരിപ്പാട് പൊലീസ് കേസെടുത്തത്.

പരസ്യമായി ആക്ഷേപിച്ചെന്ന എംഎല്‍എയുടെ ഭാര്യ ഷെര്‍ളി തോമസിന്റെ പരാതിയിലാണ് നടപടി. ജിഷയുടെ പരാതിയില്‍ തോമസ് കെ. തോമസിനും ഭാര്യ ഷെര്‍ളി തോമസിനുമെതിരെ നേരത്തേ കേസെടുത്തിരുന്നു.

ഈ മാസം ഒമ്പതിന് ഹരിപ്പാട് മണ്ഡലത്തിലെ എന്‍സിപി ഫണ്ട് ശേഖരണ യോഗത്തിലാണ് കേസിനാസ്പദമായ സംഭവം. യോഗത്തില്‍ തോമസ് കെ. തോമസും ഭാര്യയും പങ്കെടുത്തിരുന്നു. ഇതിനിടെ ജിഷയും എംഎല്‍എയുടെ ഭാര്യയും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് ജിഷയുടെ പരാതിയില്‍ തോമസ് കെ. തോമസിനെ ഒന്നാം പ്രതിയായും ഭാര്യ ഷെര്‍ളി തോമസിനെ രണ്ടാംപ്രതിയാക്കിയും പട്ടികജാതി പീഡന നിരോധന നിയമപ്രകാരം ഹരിപ്പാട് പൊലീസ് കേസെടുത്തു.

പാര്‍ട്ടി അംഗമല്ലാത്ത ഷെര്‍ളി തോമസ് വേദിയില്‍ ഇരുന്നത് ചോദ്യം ചെയ്തപ്പോള്‍ ജാതീയമായി അധിക്ഷേപിക്കുകയും എംഎല്‍എ ചുമലില്‍ പിടിച്ച് തള്ളിയെന്നുമായിരുന്നു ജിഷയുടെ പരാതി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.