ഒരുമിച്ചു ചേർക്കലിന്റെ സന്ദേശമാണ് ക്രിസ്തുമസ്: മാർ ജോസഫ് പെരുന്തോട്ടം

ഒരുമിച്ചു ചേർക്കലിന്റെ സന്ദേശമാണ് ക്രിസ്തുമസ്: മാർ ജോസഫ് പെരുന്തോട്ടം

ല്ലാവരെയും ഒരുമിച്ചു ചേർക്കുന്ന സന്ദേശമാണ് ക്രിസ്തുമസിന്റേതെന്ന് ചങ്ങനാശ്ശേരി അതിരൂപത ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. സി ന്യൂസിന്റെ ഈ വർഷത്തെ ക്രിസ്തുമസ്, പുതുവത്സര ആഘോഷ ചടങ്ങിൽ ക്രിസ്തുമസ് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. 

ഭൂഖണ്ഡങ്ങളെ യോചിപ്പിച്ചുള്ള ശുശ്രുഷയാണ് സി ന്യൂസ് ലൈവ് ചെയ്യുന്നത്. അത് തന്നെ ക്രിസ്തുമസിന്റെ വലിയ സന്ദേശമാണ് നൽകുന്നത്. രാജ്യതിർത്തികൾ പ്രതിബന്ധം ആകാത്ത ബന്ധം വളർത്തിയെടുക്കാൻ നമുക്കാകണം. ആരും ദൈവത്തിന്റെ ദൃഷ്ടിയിൽ ചെറുതല്ല. ദൈവത്തിന് വാസം ഉറപ്പിക്കാൻ വിളിക്കപ്പെട്ടവരാണ് നമ്മൾ ഓരോരുത്തരുമെന്നും മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു.

സി ന്യൂസ് ലൈവ് ചീഫ് കോർഡിനേറ്റർ ലിസി കെ ഫെർണാണ്ടസ് രചനയും സംഗീതവും നിർവഹിച്ച ഏറ്റവും പുതിയ ക്രിസ്തുമസ് ഗാനത്തിന്റെ പ്രകാശനവും മെത്രാപ്പോലീത്ത നിർവഹിച്ചു. 

ഓൺലൈനായി ചേർന്ന ചടങ്ങിൽ സി ന്യൂസ് ചെയർമാൻ വർഗീസ് തോമസ് അധ്യക്ഷത വഹിച്ചു. ലിസി കെ ഫെർണാണ്ടസ് ആമുഖ പ്രഭാഷണം നടത്തി. ചീഫ് എഡിറ്റർ ജോ കാവാലം സ്വാഗതം പറഞ്ഞു. ഡയറക്ടർ ഫിനാൻസ് വിപിൻ വർഗീസ്, സോണി മനോജ്‌, അമല ബാബു, ബിനിമോൾ തോമസ്, ഏയ്ഞ്ചൽ ജിക്കു, ബിജി സെബാസ്റ്റ്യൻ, ഷാജി സാമ്പ്രിക്കൽ, ഫാ. ജോഷി, ജിജി നൈനാൻ, ഐറീന ഐസ്റ്റി എന്നിവർ ആശംസാ സന്ദേശം നൽകി. വിവിധ രാജ്യങ്ങളിൽ നിന്നായി നൂറിലേറെ പേർ പങ്കെടുത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.