ദേശീയ ടീമിനായി കളിക്കും: ഇനി ലോകകപ്പില്‍ കളിക്കില്ലെന്ന വാര്‍ത്ത തള്ളി ലയണല്‍ മെസി

ദേശീയ ടീമിനായി കളിക്കും: ഇനി ലോകകപ്പില്‍ കളിക്കില്ലെന്ന വാര്‍ത്ത തള്ളി ലയണല്‍ മെസി

ദോഹ: ലോക കപ്പ് നേട്ടത്തിനു പിന്നാലെ ദേശീയ ടീമില്‍ തുടരുമെന്ന് സൂപ്പര്‍ താരം ലയണല്‍ മെസി. മെയ്ല്‍ ഓണ്‍ലൈന്‍ സ്‌പോര്‍ട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫ്രാന്‍സിനെതിരായ ഫൈനല്‍ മത്സരത്തിന് ശേഷമാണ് മെസി തീരുമാനം പ്രഖ്യാപിച്ചത്.

ലോക ജേതാക്കള്‍ക്ക് വേണ്ടി വീണ്ടും കളിക്കും. തന്റെ അഞ്ചാം ലോകകപ്പാണ് മെസി ഖത്തറില്‍ പൂര്‍ത്തിയാക്കിയത്. വര്‍ഷങ്ങളായി മുന്നില്‍ കണ്ട സ്വപ്നം. വിശ്വസിക്കാനാകുന്നില്ല. ദൈവം എനിക്ക് ഈ വിജയം സമ്മാനിക്കുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത ജനുവരിയില്‍ മെസിക്ക് 35 വയസ് തികയും, അടുത്ത ലോകകപ്പ് നടക്കുമ്പോള്‍ മുപ്പത്തിയെട്ടാം വയസില്‍ അര്‍ജന്റീനയ്ക്കായി ബൂട്ടുകെട്ടുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അടുത്ത കോപ്പ അമേരിക്കയ്ക്ക് രണ്ട് വര്‍ഷം കൂടി ബാക്കിയുണ്ട്.

ക്രൊയേഷ്യക്കെതിരായ സെമി ഫൈനല്‍ വിജയത്തോടെ ഇത് തന്റെ അവസാനത്തെ ലോകകപ്പായിര്ക്കുമെന്ന് മെസി വ്യക്തമാക്കിയിരുന്നു.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ് അര്‍ജന്റീന കിരീടത്തില്‍ മുത്തമിട്ടത്. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും 3-3 ന് സമനില നേടിയതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

36 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് അര്‍ജന്റീന ലോകകിരീടം നേടുന്നത്. അര്‍ജന്റീനയയ്ക്ക് വേണ്ടി മെസി ഇരട്ട ഗോള്‍ നേടിയപ്പോള്‍ എയ്ഞ്ജല്‍ ഡി. മരിയയും വലകുലുക്കി. ഫ്രാന്‍സിനായി എംബാപ്പെ ഹാട്രിക്ക് നേടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.