കോട്ടയം: നിതി ആയോഗും കേന്ദ്ര വാണിജ്യ മന്ത്രാലയവും വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ചതോടെ റബ്ബര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം തുലാസില്‍. ബോര്‍ഡ് അനിവാര്യമല്ലെന്നും പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും നിതി ആയോഗ് ശുപാര്‍ശ ചെയ്തിരുന്നു.
എന്നാല്‍ ബോര്‍ഡ് നിലനില്‍ക്കണമെന്നാണ് മന്ത്രാലയത്തിന്റെ അഭിപ്രായം. വിഷയത്തില്‍ കഴിഞ്ഞ ദിവസം കൃഷിക്കാരുടെ അഭിപ്രായം കേള്‍ക്കുന്നതിന് ബോര്‍ഡ് യോഗം വിളിച്ചിരുന്നു. നിതി ആയോഗിന്റെ നിരീക്ഷണം, വാണിജ്യമന്ത്രാലയത്തിന്റെ നിലപാട് എന്നിവ വിലയിരുത്തിയശേഷം കേന്ദ്രസര്‍ക്കാര്‍ അന്തിമതീരുമാനം എടുക്കും.
നിതി ആയോഗിന്റെ നിരീക്ഷണത്തിനു പിന്നാലെ കേന്ദ്രവാണിജ്യമന്ത്രാലയം ബോര്‍ഡിനോട് വിശദമായ റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതേവരെ ചെയ്ത സേവനങ്ങള്‍, വാണിജ്യ ഇടപെടല്‍, കയറ്റുമതി ഇറക്കുമതി വിവരം, കാര്‍ഷികക്ഷേമം, കൃഷിവ്യാപ്തി, കൃഷിക്കാരുടെ എണ്ണം തുടങ്ങിയ കാര്യങ്ങളില്‍ ബോര്‍ഡ് വിശദമായ മറുപടിനല്‍കി.
കൃഷിക്കാരുമായി കൂടിക്കാഴ്ച നടത്തിയശേഷം ലഭിച്ച പ്രതികരണങ്ങള്‍ ഉള്‍പ്പെടുത്തി മറ്റൊരു റിപ്പോര്‍ട്ടും ഉടനെ നല്‍കും. 13 ലക്ഷം ചെറുകിട കൃഷിക്കാരാണ് മേഖലയിലുള്ളത്. വിളവിന്റെ 75 ശതമാനം പ്രയോജനപ്പെടുത്തുന്നത് ടയര്‍ കമ്പനികളാണ്. ഇവര്‍ക്കിടയില്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം അനിവാര്യമാണ്.
കമ്പനികള്‍ ചരക്കെടുപ്പില്‍നിന്ന് വിട്ടുനിന്നപ്പോള്‍ ബോര്‍ഡ് ഇടപെട്ടിരുന്നു. റബ്ബര്‍ ഗവേഷണകേന്ദ്രം വികസിപ്പിച്ച തൈകള്‍ ന്യായവിലയ്ക്ക് വിപണിയില്‍വന്നത് സാധാരണകൃഷിക്കാര്‍ക്ക് ഗുണമായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.