ടൈറ്റാനിയം തൊഴില്‍ തട്ടിപ്പ്: ദിവ്യ നായരെ കസ്റ്റഡിയില്‍ വാങ്ങും; പ്രതികള്‍ക്കായി തിരച്ചില്‍

ടൈറ്റാനിയം തൊഴില്‍ തട്ടിപ്പ്: ദിവ്യ നായരെ കസ്റ്റഡിയില്‍ വാങ്ങും; പ്രതികള്‍ക്കായി തിരച്ചില്‍

തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസില്‍ പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. തട്ടിപ്പിലെ ഇടനിലക്കാരി ദിവ്യ നായരെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നീക്കത്തിലാണ് പൊലീസ്.

ഇതിനായി വെഞ്ഞാറമൂട് പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷ സമര്‍പിക്കും. ദിവ്യാ നായരെക്കൂടാതെ കേസിലെ പ്രതി ശ്യാംലാലിനും ശ്യാംലാലിന്റെ ഭാര്യയ്ക്കും തട്ടിപ്പില്‍ നിര്‍ണായക പങ്കുണ്ടെന്നാണ് പൊലീസിന് കിട്ടിയ വിവരം.

ടൈറ്റാനിയത്തില്‍ ഇന്റവ്യൂ നടത്തിയ ലീഗല്‍ എജിഎം ശശികുമാരന്‍ തമ്പി ഉദ്യോഗാര്‍ഥികളെ വിശ്വസിപ്പിക്കാന്‍ നടത്തിയ ചില തെളിവുകള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. ദിവ്യാ നായരുടെ ഭര്‍ത്താവ് രാജേഷും പ്രേംകുമാറും ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

ദിവ്യാ നായരെക്കൂടാതെ ശ്യാംലാലും ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ട്. ദിവ്യ നായരുടെ കണക്ക് മാത്രം 29 പേരില്‍ നിന്ന് ഒരു കോടി 85 ലക്ഷം രൂപയുടെ തട്ടിപ്പാണ്. ശ്യാംലാലിന്റേത് കൂടിയാകുമ്പോള്‍ തട്ടിപ്പിന്റെ വ്യാപ്തി കൂടുകയാണ്.

ദിവ്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പോലീസിന് കിട്ടും. മ്യൂസിയം പൊലീസിലടക്കം ഇന്ന് പുതിയ പരാതികള്‍ വരാന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.