പോപ്പുലര്‍ ഫ്രണ്ടിന് രഹസ്യ വിഭാഗം; ഇതര സമുദായത്തില്‍പെട്ടവരുടെ ഹിറ്റ് ലിസ്റ്റ് തയാറാക്കി: കോടതിയില്‍ നിര്‍ണായക വിവരങ്ങള്‍ കൈമാറി എന്‍ഐഎ

പോപ്പുലര്‍ ഫ്രണ്ടിന് രഹസ്യ വിഭാഗം; ഇതര സമുദായത്തില്‍പെട്ടവരുടെ ഹിറ്റ് ലിസ്റ്റ് തയാറാക്കി: കോടതിയില്‍ നിര്‍ണായക വിവരങ്ങള്‍ കൈമാറി എന്‍ഐഎ

കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന് രഹസ്യ വിഭാഗം പ്രവര്‍ത്തിച്ചിരുന്നതായും ഇതര സമുദായത്തില്‍പെട്ടവരുടെ ഹിറ്റ് ലിസ്റ്റ് തയാറാക്കിയിരുന്നത് ഇവരാണെന്നും എന്‍ഐഎ കോടതിയില്‍.

കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് എന്‍ഐഎ ഇക്കാര്യങ്ങള്‍ അറിയിച്ചത്. പിഎഫ്ഐ ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് രഹസ്യ വിഭാഗം പ്രവര്‍ത്തിച്ചിരുന്നത്. വിവരശേഖരണം നടത്തുന്നതും പട്ടിക തയ്യാറാക്കുന്നതും ഈ വിങ്ങാണ്. ഇതില്‍ പിഎഫ്ഐ നേതാക്കളടക്കം ചേര്‍ന്ന് ചര്‍ച്ച നടത്തി ചില പ്രത്യേക സമുദായങ്ങളെ ഭീതിപ്പെടുത്താന്‍ ശ്രമം നടന്നു.

കേരളത്തിന് അകത്തും പുറത്തുമുള്ള ചില കൊലപാതകങ്ങളില്‍ ഇപ്പോള്‍ കസ്റ്റഡിയിലായ ചിലര്‍ക്ക് പങ്കുണ്ടെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. പിഎഫ്ഐ ഓഫീസുകളില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്നും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ ഐഎസ് ബന്ധത്തിന് തെളിവുകളുണ്ടെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു.

സെപ്റ്റംബര്‍ 23 ലെ സംസ്ഥാന വ്യാപക റെയ്ഡില്‍ അറസ്റ്റിലായ 14 പിഎഫ്ഐ പ്രവര്‍ത്തകരുടെ റിമാന്‍ഡ് 180 ദിവസമായി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് എന്‍ഐഎ കഴിഞ്ഞ ദിവസം കോടതിയില്‍ അപേക്ഷ നല്‍കിയത്. ഈ അപേക്ഷ പരിഗണിച്ച കോടതി പ്രതികളുടെ റിമാന്‍ഡ് കാലാവധി 90 ദിവസമെന്നത് 180 ദിവസമായി വര്‍ധിപ്പിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.