ന്യൂഡല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ലോക് സഭയില്‍ അടിയന്തിര പ്രമേയ നോട്ടീസ് നല്‍കി. എംപിമാരായ മനീഷ് തിവാരിയും മാണിക്കം ടാഗോറുമാണ് ലോക് സഭയില്‍ നോട്ടീസ് നല്‍കിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഇതേ ആവശ്യം ഉന്നയിച്ചെങ്കിലും ചര്‍ച്ച ചെയ്യാന്‍ അധ്യക്ഷന്‍ തയാറായിരുന്നില്ല. വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ചക്കെടുക്കാതെ ഒഴിഞ്ഞ് മാറാനാണ് ബിജെപി ശ്രമമെന്നാണ് കോണ്‍ഗ്രസ് ആരോപണം.
ഇതിനിടെ ചൈന വിഷയം ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പാര്‍ലമെന്റിന് മുന്നില്‍ പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിക്കുകയാണ്. ഗാന്ധി പ്രതിമയ്ക്ക് മുന്നിലാണ് സോണിയ ഗാന്ധി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പ്രതിഷേധിക്കുന്നത്.
ചൈന വിഷയത്തില്‍ ചര്‍ച്ച അനുവദിക്കാത്തത് സര്‍ക്കാരിന്റെ പിടിവാശിയാണെന്ന് സോണിയ ഗാന്ധി കുറ്റപ്പെടുത്തി. പൊതുജനങ്ങള്‍ യാഥാര്‍ഥ്യം അറിയുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.