ബഫര്‍ സോണ്‍: ഭൂപടം പ്രസിദ്ധീകരിച്ച് സര്‍ക്കാര്‍; പഞ്ചായത്ത് ഓഫീസുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഉടന്‍ ലഭ്യമാക്കും

ബഫര്‍ സോണ്‍: ഭൂപടം പ്രസിദ്ധീകരിച്ച് സര്‍ക്കാര്‍; പഞ്ചായത്ത് ഓഫീസുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഉടന്‍ ലഭ്യമാക്കും

തിരുവനന്തപുരം: സീറോ ബഫർ സോൺ റിപ്പോർട്ടും ഭൂപടവും പ്രസിദ്ധീകരിച്ച് സർക്കാർ. ഇന്നലെ അർധരാത്രിയോടെയാണ് സർക്കാർ വെബ്സൈറ്റിൽ ഭൂപടം പ്രസിദ്ധീകരിച്ചത്. പഞ്ചായത്ത് ഓഫീസുകളിലും സർക്കാർ സ്ഥാപനങ്ങളിലും ഉടൻ ഭൂപടം ലഭ്യമാക്കും. 

2021ൽ കേന്ദ്രത്തിന് സംസ്ഥാനം നൽകിയ റിപ്പോർട്ട് ആണ് പ്രസിദ്ധീകരിച്ചത്. ജനവാസ മേഖലകളെ ബഫർ സോണിൽ നിന്നും ഒഴിവാക്കിയാണ് റിപ്പോർട്ട് തയാറാക്കിയത്. റിപ്പോർട്ട് മാനദണ്ഡമാക്കി വേണം ജനങ്ങൾ പരാതി നൽകാൻ. 

ബഫർസോൺ വിഷയത്തിൽ പരാതികളും ആശങ്കകളും അറിയിക്കാൻ പുതിയ ഭൂപടം മാനദണ്ഡമാക്കണമെന്ന് സർക്കാർ ഇന്നലെ നിർദേശം നൽകിയിരുന്നു. തുടർന്നാണ് ഭൂപടം പ്രസിദ്ധീകരിച്ചത്. 

പഞ്ചായത്ത് തലത്തിൽ സർവകക്ഷി യോഗങ്ങൾ വിളിക്കാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. പഞ്ചായത്തിൽ ഹെൽപ് ഡെസ്ക് തുടങ്ങണം. വാർഡ് തലത്തിൽ പരിശോധന നടത്തണം. പരിശോധന നടത്തേണ്ടത് വാർഡ് അംഗം,വില്ലേജ് ഓഫിസർ, വനം വകുപ്പ് ഉദ്യോഗസ്ഥൻ എന്നിവർ ചേർന്നാകണം. നടപടികൾ വേഗത്തിലാക്കാനും പഞ്ചായത്തുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.