ലണ്ടനിലിറങ്ങിയ വിമാനത്തിന്റെ ചക്രത്തില്‍ മൃതദേഹം: അന്വേഷണം ആരംഭിച്ചു

ലണ്ടനിലിറങ്ങിയ വിമാനത്തിന്റെ ചക്രത്തില്‍ മൃതദേഹം: അന്വേഷണം ആരംഭിച്ചു

ലണ്ടന്‍: ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയില്‍ നിന്ന് ബ്രിട്ടനിലെത്തിയ വിമാനത്തിന്റെ ചക്രത്തില്‍ മൃതദേഹം കണ്ടെത്തി. ടി.യു.ഐ എയര്‍വേയ്സ് നടത്തുന്ന ജെറ്റിലാണ് ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.

ഡിസംബര്‍ അഞ്ചിന് ഗാംബിയയുടെ തലസ്ഥാനമായ ബാംജുളില്‍ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്ക് എയര്‍പോര്‍ട്ടിലേക്കു പുറപ്പെട്ട വിമാനത്തിന്റെ വീല്‍ബേയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

എന്നാല്‍ ഈ ആഴ്ചയാണ് ഇംഗ്ലണ്ടിലെ സസെക്‌സ് മെട്രോപൊളിറ്റന്‍ പൊലീസില്‍ നിന്ന് ഗാംബിയ സര്‍ക്കാരിന് സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. ബ്രിട്ടീഷ് ചാര്‍ട്ടര്‍ എയര്‍ലൈനായ ടി.യു.ഐ എയര്‍വേയ്സിന്റെ ജെറ്റിലാണ് അജ്ഞാതനായ പുരുഷന്റെ മൃതദേഹം കണ്ടെത്തിയതെന്ന് ഗാംബിയ സര്‍ക്കാര്‍ വക്താവ് എബ്രിമ ജി. സാന്‍കരേ പ്രസ്താവനയില്‍ അറിയിച്ചു.

രേഖകളില്ലാത്തതിനാല്‍ മരിച്ചയാളുടെ പേര്, പൗരത്വം, യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവ അജ്ഞാതമാണെന്നും സര്‍ക്കാര്‍ വക്താവ് കൂട്ടിച്ചേര്‍ത്തു. മരിച്ചയാള്‍ ഗാംബിയന്‍ പൗരനാണോ അതോ ഗാംബിയ വഴി മറ്റൊരിടത്തേക്കു പോകാന്‍ ആഗ്രഹിച്ചിരുന്നയാളാണോ എന്നും വ്യക്തമല്ല.

മൃതദേഹം പുറത്തെടുത്ത് മോര്‍ച്ചറിയിലേക്കു മാറ്റി. ഡി.എന്‍.എ. പരിശോധനയ്ക്കുള്ള നടപടികള്‍ ബ്രിട്ടീഷ് പോലീസും ഗാംബിയന്‍ അധികൃതരും സംയുക്തമായി പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.