ആലപ്പുഴ: ചമ്പക്കുളം ഗാഗുല്‍ത്ത ആശ്രമ ദേവാലയത്തില്‍ പരിശുദ്ധ വ്യാകുല മാതാവിന്റെ തിരുനാള്‍ പൂര്‍വാധികം ഭക്തിയും ആഘോഷത്തോടെയും 2023 ജനുവരി മൂന്നു മുതല്‍ എട്ടു വരെ നടത്തപ്പെുന്നു.
ജീവിതത്തില്‍ നമുക്കുണ്ടാകുന്ന വേദനകളും സങ്കടങ്ങളും കുരിശോട് ചേര്‍ത്തുവച്ച് യേശുവിന്റെ സഹനത്തില്‍ പങ്കുചേര്‍ന്ന് പരിശുദ്ധ വ്യാകുല മാതാവിനൊപ്പം നമ്മുക്കും ഈശോയുടെ രക്ഷാകര കര്‍മ്മത്തില്‍ പങ്കാളികളാകാമെന്ന് ഗാഗുല്‍ത്താ ആശ്രമം പ്രിയോര്‍ ഫാ. ചാക്കോ ആക്കാത്തറ സിഎംഐ ആഹ്വാനം ചെയ്തു.
.
തിരുനാള്‍ ദിനത്തോടനുബന്ധിച്ചുള്ള ഇടവകയിലെ വാര്‍ഷിക ധ്യാനം ഡിസംബര്‍30, 31 തിയതികളില്‍ നടക്കും. വൈകിട്ട് 4.30 ന് ജപമാലയും വിശുദ്ധ കുര്‍ബാനയും ആറിന് ഫാ. ജിസണ്‍ പോള്‍ വേങ്ങാശേരി നയിക്കുന്ന ധ്യാനവും ഉണ്ടായിരിക്കും.
പെരുന്നാള്‍ ദിനമായ ജനുവരി മൂന്നു ചൊവ്വാഴ്ച 6.15 ന് പ്രഭാത പ്രാര്‍ത്ഥനയും കൊടിയേറ്റ് ഗാഗുല്‍ത്താ ആശ്രമം പ്രിയോര്‍ ഫാ. ചാക്കോ ആക്കാത്തറ സിഎംഐയും നിര്‍വ്വഹിക്കും.
രാവിലെ 6.40 ന് ഫാ. ജയ്‌സണ്‍ മാവേലിക്കല്‍ സിഎംഐ ( സെന്റ് സെബാസ്റ്റ്യാന്‍സ് ആശ്രമം പുളികുന്ന്) നേതൃത്വം നല്‍കും.
ജനുവരി നാല് ബുധനാഴ്ച സകല മരിച്ചവരുടേയും ഓര്‍മ്മയും 6.15 ന് പ്രഭാത പ്രാര്‍ത്ഥനയും ആഘോഷപൂര്‍വ്വമായ ദിവ്യബലിയും ഉണ്ടായിരിക്കും. ജനുവരി അഞ്ചിന് വി. സെബസ്ത്യാനോസിന്റെ തിരുനാളിനോടനുഹന്ധിച്ച് ജപമാലയും ആഘോഷമായ ദിവ്യബലിയും ഉണ്ടായിരിക്കും. ജനുവരി ആറിന് വി.
ചാവറയച്ചന്റെയും വി. അല്‍ഫോന്‍സാമ്മയുടേയും തിരുനാള്‍ കൊണ്ടാടും. വൈകിട്ട് 4.30 ന് ജപമാലയും ആഘോഷമായ ദിവ്യബലിയും ഉണ്ടാകും.
ജനുവരി എട്ടിന് കൊടിയിറക്ക് തിരുനാളോടെ സമാപനം കുറിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26