രാജ്യത്ത് 2022 ല്‍ ഉണ്ടായത് 4.12 ലക്ഷം റോഡപകടങ്ങള്‍; മരണപ്പെട്ടത് 1.53 ലക്ഷം പേര്‍

 രാജ്യത്ത് 2022 ല്‍ ഉണ്ടായത് 4.12 ലക്ഷം റോഡപകടങ്ങള്‍; മരണപ്പെട്ടത് 1.53 ലക്ഷം പേര്‍

ന്യൂഡല്‍ഹി: രാജ്യത്ത് റോഡപകടങ്ങള്‍ വര്‍ധിക്കുന്നതായി കേന്ദ്രം. 2021 ല്‍ മാത്രം 4.12 ലക്ഷം അപകടങ്ങളാണുണ്ടായെന്നാണ് സര്‍ക്കാര്‍ കണക്ക് വ്യക്തമാക്കുന്നത്. ഒന്നര ലക്ഷത്തോളം പേര്‍ മരിക്കുകയും മൂന്നേമുക്കാല്‍ ലക്ഷം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

2020 ല്‍ 3.6 ലക്ഷമായിരുന്നു അപകടങ്ങള്‍. ഒരു വര്‍ഷത്തിനിടെ അര ലക്ഷത്തോളം അപകടങ്ങളുടെ വര്‍ധനവാണ് ഉണ്ടായത്. 2020-ല്‍ ഓരോ നൂറ് അപകടങ്ങളിലും 36 പേര്‍ മരിച്ചിരുന്നത് 2021 ല്‍ 37 മരണം എന്ന നിലയിലേക്ക് ഉയര്‍ന്നു. 2021 ല്‍ രാജ്യത്തുണ്ടായ റോഡപകടങ്ങളുമായി ബന്ധപ്പെട്ട് റോഡ് ഗതാഗത ഹൈവേ മന്ത്രാലയം പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും തമിഴ്നാടാണ് പട്ടികയില്‍ ഒന്നാമത് -55,682. മധ്യപ്രദേശ്- 48,877, ഉത്തര്‍പ്രദേശ്- 37,729, കര്‍ണാടക- 34,647 എന്നിവയാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിലുള്ളത്. മിസോറമിലാണ് അപകടങ്ങള്‍ ഏറ്റവും കുറവ്- 69. സംസ്ഥാന പൊലീസ് വകുപ്പുകളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് മന്ത്രാലയം റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

റോഡപകടങ്ങളുടെ പട്ടികയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളം അഞ്ചാം സ്ഥാനത്താണ്. 2020-ല്‍ 27,877 അപകടങ്ങളുണ്ടായത് 2021-ല്‍ 33,296 ആയി വര്‍ധിച്ചു. ഒരു വര്‍ഷത്തിനിടെ 19.4 ശതമാനത്തിന്റെ വര്‍ധനയാണ് അപകടങ്ങളില്‍ സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 2021-ല്‍ 3429 മരണങ്ങളും സംസ്ഥാനത്തുണ്ടായി. ഇത് 2020-ല്‍ 2979 ആയിരുന്നു. മരണങ്ങളില്‍ 15.1 ശതമാനം വര്‍ധിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.