സ്വദേശിവല്‍ക്കരണവും ദേശീയതയും, 2023 ലെ അഞ്ച് മുന്‍ഗണനകള്‍ പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്

സ്വദേശിവല്‍ക്കരണവും ദേശീയതയും, 2023 ലെ അഞ്ച് മുന്‍ഗണനകള്‍ പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്

ദുബായ്: 2023 ല്‍ യുഎഇയ്ക്ക് അഞ്ച് മുന്‍ഗണനകള്‍ ഉണ്ടെന്ന് യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഈ വർഷത്തെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു ഭരണാധികാരിയുടെ ട്വീറ്റ്.
ദേശീയതയും ഏകീകരണവും, പരിസ്ഥിതിയും സുസ്ഥിരതയും, വിദ്യാഭ്യാസ സമ്പ്രദായവും കാഴ്ചപ്പാടും ,സ്വദേശിവല്‍ക്കരണം, യുഎഇയുടെ അന്താരാഷ്ട്ര സാമ്പത്തിക പങ്കാളിത്ത വിപുലീകരണം എന്നിവയാണ് അഞ്ച് മുന്‍ഗണനകള്‍.


2022 ല്‍ ലോകത്തെ ഏറ്റവും മികച്ച അഞ്ച് രാജ്യങ്ങളില്‍ ഒന്നായിരുന്നു യുഎഇ. 2023 ല്‍ പുതിയ യാത്ര ആരംഭിക്കുകയാണ്. നമ്മള്‍ സ്വയം മത്സരിക്കുകയും സമയത്തോട് മത്സരിക്കുകയും ചെയ്യുന്നു, അങ്ങനെ നമ്മുടെ രാജ്യം ലോകത്തെ മികച്ച രാജ്യമായി മാറും, ട്വീറ്റില്‍ ഷെയ്ഖ് മുഹമ്മദ് കുറിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.