"വാക്കുകളിലൂടെയല്ല പ്രവൃത്തികളിലൂടെയാണ് ദൈവം നമ്മെ സ്നേഹിക്കുന്നത്": ഫ്രാൻസിസ് മാർപ്പാപ്പ


വത്തിക്കാൻ സിറ്റി: വാക്കുകളിലൂടെയല്ല പ്രവൃത്തികളിലൂടെയാണ് ദൈവം നമ്മെ സ്നേഹിക്കുന്നത് എന്ന ട്വിറ്റർ സന്ദേശവുമായി ഫ്രാൻസിസ് മാർപ്പാപ്പ. ദൈവസ്നേഹത്തിന്റെ വെളിപ്പെടുത്തലിന്റെ രഹസ്യം ആഘോഷിക്കുന്ന പിറവിത്തിരുന്നാളിന്റെ കാലത്താണ് മനുഷ്യരോടുള്ള സ്നേഹം ദൈവം വാക്കുകളിലൂടെയോ, അകലെനിന്നുകൊണ്ടോ അല്ല മറിച്ച് നമ്മുടെ ഉള്ളിൽ, നമുക്കായി തുടിക്കുന്ന ഹൃദയത്തോടെയാണെന്ന് ഫ്രാൻസിസ് മാർപാപ്പ തന്റെ ട്വിറ്റർ സന്ദേശത്തിൽ കുറിക്കുന്നത്.

ട്വിറ്റർ സന്ദേശത്തിന്റെ പൂർണ്ണ രൂപം

"വാക്കുകളിലൂടെയല്ല പ്രവൃത്തികളിലൂടെയാണ് ദൈവം നമ്മെ സ്നേഹിക്കുന്നത്. അകലെ നിന്നോ, ഉയരങ്ങളിൽ നിന്നോ അല്ല മറിച്ച് നമ്മോട് ചേർന്ന് നിന്നുകൊണ്ട്, നമ്മുടെ ശരീരത്തിനുള്ളിൽ നിന്നുകൊണ്ട് അവൻ സ്നേഹിക്കുന്നു. കാരണം മറിയത്തിൽ വചനം മാംസമായി യേശു അവതരിക്കുകയും നാം ഓരോരുത്തർക്കും വേണ്ടി ക്രിസ്തുവിന്റെ നെഞ്ചിൽ നിരന്തരമായി ഹൃദയം തുടിക്കുകയും ചെയ്യുന്നു."

God does not love us in word but in deed; not from “on high”, from far away, but “up close”, from within our flesh, because in Mary, the Word was made flesh, because in Christ's chest a heart of flesh continues to beat, it beats for each and every of us!

ട്വിറ്ററിലൂടെ എഴുതപ്പെടുന്ന മാർപാപ്പയുടെ ഹ്രസ്വസന്ദേശങ്ങൾക്ക് ലോകമെമ്പാടും ലക്ഷക്കണക്കിന് ആളുകളാണ് വായനക്കാരാനുള്ളത്. ഒപ്പം ഏറ്റവും കൂടുതൽ അനുയായികൾ ഉള്ള ലോകനേതാക്കളുടെ ട്വിറ്റർ അക്കൗണ്ടുകളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്നതും മാർപ്പാപ്പയുടേതാണ്.

https://twitter.com/Pontifex/status/1609889745399578625

കൂടുതൽ വത്തിക്കാൻ ന്യൂസുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.