തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഓർഡിനൻസിലൂടെ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതി പിൻവലിച്ചു. ഇന്നലെയാണ് മന്ത്രിസഭ അടിയന്തര യോഗം ചേര്‍ന്ന് ഭേദഗതി പിന്‍വലിക്കാനുള്ള ഓർഡിനന്‍സ് ഗവർണർക്ക് അയച്ചത്. നിയമം പരിഷ്കരിക്കും വരെ പുതിയനിയമം നിലനിൽക്കുമെങ്കിലും അതിന്റെ പരിധിയിപ്പെടുന്ന കേസുകൾ രജിസ്റ്റർ ചെയ്യില്ലെന്ന് സർക്കാർ അറിയിച്ചിരുന്നു. വ്യാജ വാർത്തകളും വിദ്വേഷവും പ്രചരിപ്പിക്കുന്നത് തടയാനാണ് ഈ നിയമ ഭേദഗതി കൊണ്ടുവന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സൈബർ ആക്രമണങ്ങൾ തടയുന്നതിന്റെ ഭാഗമായി പോലീസ് ആക്ടിൽ 118 എ എന്ന ഉപവകുപ്പ് ചേർത്തായിരുന്നു സർക്കാർ നിയമ ഭേദഗതി കൊണ്ടുവന്നത്.
ഇത് ദുരുപയോഗം ചെയ്യപ്പെടുമെന്നും മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും വ്യാപക വിമർശനം ഉയർന്നിരുന്നു. തുടർന്നാണ് ഭേദഗതി പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.