ഷാരൂഖ് ഖാനും മമ്മൂട്ടിയും ആസിഫ് അലിയും മുസ്ലീം ലീഗില്‍: അംഗത്വം ലഭിച്ചത് കളിപ്പാന്‍കുളം വാര്‍ഡില്‍ നിന്ന്; ഞെട്ടി പാര്‍ട്ടി നേതാക്കള്‍

 ഷാരൂഖ് ഖാനും മമ്മൂട്ടിയും ആസിഫ് അലിയും മുസ്ലീം ലീഗില്‍: അംഗത്വം ലഭിച്ചത് കളിപ്പാന്‍കുളം വാര്‍ഡില്‍ നിന്ന്; ഞെട്ടി പാര്‍ട്ടി നേതാക്കള്‍

തിരുവനന്തപുരം: ഷാരൂഖ് ഖാനും മമ്മൂട്ടിയും ആസിഫ് അലിക്കും നടി മിയ ഖലീഫയ്ക്കും മുസ്‌ലിം ലീഗ് അംഗത്വം. നേമം മണ്ഡലത്തില്‍ കളിപ്പാന്‍കുളം വാര്‍ഡില്‍ നിന്നാണ് ഇവര്‍ക്ക് അംഗത്വം ലഭിച്ചിരിക്കുന്നത്.

ഡിസംബര്‍ 31 നാണ് മുസ്ലീം ലീഗ് അംഗത്വ വിതരണം അവസാനിച്ചത്. വീടുകള്‍ സന്ദര്‍ശിച്ച് പാര്‍ട്ടി അംഗത്വം വിതരണം ചെയ്യാനാണ് ലീഗ് നിര്‍ദേശം നല്‍കിയിരുന്നത്. ഇത്തരത്തില്‍ അംഗത്വം എടുക്കുന്നവരുടെ പേരും ആധാര്‍ നമ്പരും തിരിച്ചറിയല്‍ കാര്‍ഡ് നമ്പരും ഫോണ്‍ നമ്പരും നിര്‍ദ്ദിഷ്ട ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാനും നിര്‍ദേശിച്ചിരുന്നു.

ഇതിനായി ഒരോ വാര്‍ഡിനും സൈറ്റ് അഡ്രസും പാസ്വേര്‍ഡും നല്‍കിയിരുന്നു. അംഗത്വ വിതരണത്തിന് ശേഷം കോഴിക്കോട്ടുള്ള ഐ.ടി കോര്‍ഡിനേറ്റര്‍മാരാണ് ഇത് തുറന്ന് പരിശോധിച്ചത്. ഇങ്ങനെ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്ത വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഷാരൂഖ് ഖാനും മമ്മൂട്ടിയും ആസിഫ് അലിയും മിയ ഖലീഫയുമൊക്കെ ലീഗില്‍ അംഗത്വം നേടിയത് മനസിലായത്.

പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് അംഗത്വ വിതരണം നടത്തിയത് എന്നാണ് ലീഗ് പറയുന്നത്. ആള്‍ബലമില്ലാത്ത സ്ഥലത്ത് കംപ്യൂട്ടര്‍ സെന്ററുകളെ എല്‍പിച്ചവരും ഉണ്ടെന്ന് ഒരുവിഭാഗം ആക്ഷേപിക്കുന്നു. അത്തരത്തില്‍ എന്തെങ്കിലും സംഭവിച്ചതാണോ എന്ന് അന്വേഷിക്കുന്നുണ്ട്. വിവാദമായതോടെ വിശദീകരണവുമായി ലീഗ് രംഗത്തെത്തി.

മെമ്പര്‍ഷിപ്പുമായി ബന്ധപ്പെട്ട ആപ്പ് ദുരുപയോഗം ചെയ്തുവെന്നാണ് ലീഗ് പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.