ചെന്നൈ: നിവര്‍ ചുഴലിക്കാറ്റിന്റെ ആശങ്ക ഒഴിയുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിതീവ്ര ചുഴലിക്കാറ്റില്‍ നിന്ന് ശക്തി കുറഞ്ഞ് നിവര്‍ തീവ്ര ചുഴലിക്കാറ്റായി മാറി. 10 മണിയോടെ കാറ്റ് ദുര്‍ബലമാകുമെന്നാണ് നിഗമനം . നിവറിന്റെ വേഗം 135 കിലോ മീറ്റർ പ്രവചിക്കപ്പെട്ട സ്ഥാനത്ത് 65-75 കിലോ മീറ്റർ വേഗമായി കുറയുമെന്നാണ് നിലവിലെ പ്രവചനം.
ഇതോടെ ചെന്നൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. ചെന്നൈയില്‍ അടച്ചിട്ട റോഡുകള്‍ തുറന്നു. തമിഴ്നാട്ടിലെ തീര പ്രദേശങ്ങളില്‍ മഴ ശക്തമായി തുടരുന്നു. ചെന്നൈ, തിരുവള്ളൂര്‍, വില്ലുപുരം എന്നിവിടങ്ങളില്‍ ഉണ്ടായ അപകടങ്ങളില്‍ മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തു. ചെബരാപ്പാക്കാം തടാകത്തില്‍ നിന്ന് വെള്ളം വിടുന്നത് 1500 ഘനയടിയാക്കി കുറച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.