നയന സൂര്യയുടെ മരണം: മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുന്നു; കേസ് ഫയലുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറി

നയന സൂര്യയുടെ മരണം: മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുന്നു; കേസ് ഫയലുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറി

തിരുവനന്തപുരം. യുവ സംവിധായിക നയന സൂര്യയുടെ മരണ കാരണം കണ്ടെത്താന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും. ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ച് സര്‍ക്കാരിന് കത്തു നല്‍കും. മെഡിക്കല്‍ ബോര്‍ഡില്‍ ദേശീയ രംഗത്തെ വിദഗ്ദ്ധരെക്കൂടി ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം കേസ് ഫയലുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറി. നയന സൂര്യയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കൂട്ടുകാരും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. കേസിനെക്കുറിച്ച് അന്വേഷിക്കണമെന്നും സംഭവിച്ചതെന്താണ് വ്യക്തമാകണമെന്നതുമാണ് ഇവരുടെ ആവശ്യം. നയനയുടെ മരണവുമായി ബന്ധപ്പെട്ട് മുന്‍ പൊലീസ് സര്‍ജനും ഫോറന്‍സിക് മേധാവിയുമായിരുന്ന ഡോ പി.കെ ശശികലയുടെ മൊഴി മാറ്റിയെഴുതി മ്യൂസിയം പൊലീസ് കൂടുതല്‍ കുരുക്കിലായിരിക്കുകയാണ്.

നയനയുടെ മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പൊലീസിന്റെ ബോധപൂര്‍വമായ ശ്രമമുണ്ടായെന്ന സംശയം ബലപ്പെടുത്തുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ തന്നോടൊപ്പമിരുന്ന് താന്‍ പറയുന്നതു കേട്ട് എഴുതിക്കൊടുത്ത മൊഴിയല്ല ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നതെന്ന് ശശികല മാധ്യമങ്ങളോട് വ്യക്തമാക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.